---
title: "#Seminar | ചോറോട് വികസന സെമിനാർ നടത്തി"
english_title: "#Chorode #Development #Seminar #conducted"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/173678/chorode-development-seminar-conducted"
published_at: "2023-12-31T19:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6591717edbf1b_seminar.jpg"
keywords: []
---

# #Seminar | ചോറോട് വികസന സെമിനാർ നടത്തി

> **Lead Summary:** **വടകര: [ **ചോറോട് ഗ്രാമ പഞ്ചായത്ത് 2024- 25വർഷത്തെ പദ്ധതി ആസൂത്രണവുമായി ബന്ധപ്പെട്ട വികസന സെമിനാർ നടത്തി. കുരിയാടി കുറുംഭ ഭഗവതീ ക്ഷേത്ര ഓഡിറ്റോറിയത്തിൽ പരിപാടി വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി. ഗിരിജ ഉദ്ഘാടനം ചെയ്തു. ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി. ചന്ദ്രശേഖരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

## Article Content

**വടകര: [ **ചോറോട് ഗ്രാമ പഞ്ചായത്ത് 2024- 25വർഷത്തെ പദ്ധതി ആസൂത്രണവുമായി ബന്ധപ്പെട്ട വികസന സെമിനാർ നടത്തി. കുരിയാടി കുറുംഭ ഭഗവതീ ക്ഷേത്ര ഓഡിറ്റോറിയത്തിൽ പരിപാടി വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി. ഗിരിജ ഉദ്ഘാടനം ചെയ്തു. ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി. ചന്ദ്രശേഖരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡണ്ട് രേവതി പെരുവാണ്ടിയിൽ സ്വാഗതം പറഞ്ഞു.വികസന സ്ഥിരം സമിതി ചെയർമാൻ കെ. മധുസൂദനൻ പദ്ധതികൾ വിശദീകരിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ സി. നാരായണൻ മാസ്റ്റർ, ശ്യാമള പൂവ്വേരി. പഞ്ചായത്ത് അംഗങ്ങളായ പ്രിയങ്ക സി.പി., കെ.കെ. റിനീഷ് കുമാർ, വി.പി. അബൂബക്കർ ആസൂത്രണസമിതി ഉപാദ്യക്ഷൻ കെ.എം. വാസു.എന്നിവർ പ്രസംഗിച്ചു. സെക്രട്ടറിഇൻ ചാർജ് അനീഷ് കുമാർ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/173678/chorode-development-seminar-conducted)