---
title: "കൊയിലാണ്ടിയില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ്  പരിശോധന നടത്തി "
english_title: " Department of Food Security in Koyilandy Checked"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/17384/department-of-food-security-in-koyilandy-checked"
published_at: "2021-12-22T19:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c330b259e3e_food safeity .jpg"
keywords: []
---

# കൊയിലാണ്ടിയില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ്  പരിശോധന നടത്തി 

> **Lead Summary:** കൊയിലാണ്ടി: ക്രിസ്തുമസിനോടനുബന്ധിച്ച് ഭക്ഷ്യവസ്തുക്കളുടേയും മറ്റ് നിത്യോപയോഗ സാധനങ്ങളുടേയും വിലക്കയറ്റം, പൂഴ്ത്തിവെയ്പ്, കരിഞ്ചന്ത, മറിച്ചുവില്‍പന, എന്നിവ തടയുന്നതിനായി പൊതുവിതരണവകുപ്പും, ഭക്ഷ്യസുരക്ഷാ വകുപ്പും, ലീഗല്‍ മെട്രോളജി വകുപ്പും സംയുക്തമായി പരിശോധന നടത്തി.

## Article Content

കൊയിലാണ്ടി: ക്രിസ്തുമസിനോടനുബന്ധിച്ച് ഭക്ഷ്യവസ്തുക്കളുടേയും മറ്റ് നിത്യോപയോഗ സാധനങ്ങളുടേയും വിലക്കയറ്റം, പൂഴ്ത്തിവെയ്പ്, കരിഞ്ചന്ത, മറിച്ചുവില്‍പന, എന്നിവ തടയുന്നതിനായി പൊതുവിതരണവകുപ്പും, ഭക്ഷ്യസുരക്ഷാ വകുപ്പും, ലീഗല്‍ മെട്രോളജി വകുപ്പും സംയുക്തമായി പരിശോധന നടത്തി.

കൊയിലാണ്ടി മാര്‍ക്കറ്റ് കേന്ദ്രീകരിച്ച് നടന്ന പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. പച്ചക്കറി കടകളില്‍ തക്കാളിയുടെ വില ഏകീകൃതമായി 50 രൂപയായി കുറച്ച് വില്‍പ്പന നടത്തുന്നതിന് നിര്‍ദ്ദേശം നല്‍കിയതായി കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

സ്‌ക്വാഡില്‍ കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസിലെ അസി. താലൂക്ക് സപ്ലൈ ഓഫീസര്‍ എസ് മുരഹരകുറുപ്പ്, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ ടി.പി രമേശന്‍, സുരേഷ് കെ, ശ്രീധരന്‍.കെ,സജിത്ത്കുമാര്‍, ഇ.ഗിരീഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/17384/department-of-food-security-in-koyilandy-checked)