---
title: "#camp |  സീനിയർ കേഡറ്റുകൾക്കായി ജില്ലാതല വാർഷിക സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "#Organized #district #level #annualcamp #senior #cadets"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/173895/organized-district-level-annual-sahavasa-camp-for-senior-cadets"
published_at: "2024-01-01T19:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6592cde727636_memunda1.jpg"
keywords: []
---

# #camp |  സീനിയർ കേഡറ്റുകൾക്കായി ജില്ലാതല വാർഷിക സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **വടകര : [ **കോഴിക്കോട് റൂറൽ ജില്ല സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി സീനിയർ കേഡറ്റുകൾക്കായി ജില്ലാതല വാർഷിക സഹവാസ ക്യാമ്പ് കലക്ടിയോ 2023 സംഘടിപ്പിച്ചു. മേമുണ്ട ഹയർ സെക്കണ്ടറി സ്കൂളിൽ ഡിസംബർ 26 മുതൽ 30 വരെ നടന്ന ക്യാമ്പിൽ ജില്ലയിലെ 58 സ്കൂളിൽ നിന്നായി തിരഞ്ഞെടുത്ത 454 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു.

## Article Content

**വടകര : [ **കോഴിക്കോട് റൂറൽ ജില്ല സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി സീനിയർ കേഡറ്റുകൾക്കായി ജില്ലാതല വാർഷിക സഹവാസ ക്യാമ്പ് കലക്ടിയോ 2023 സംഘടിപ്പിച്ചു. മേമുണ്ട ഹയർ സെക്കണ്ടറി സ്കൂളിൽ ഡിസംബർ 26 മുതൽ 30 വരെ നടന്ന ക്യാമ്പിൽ ജില്ലയിലെ 58 സ്കൂളിൽ നിന്നായി തിരഞ്ഞെടുത്ത 454 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു.

ക്യാമ്പിന്റെ സമാപനതൊടാനുബന്ധിച്ച് നടന്ന സെറി മോണിയൽ പരേഡിൽ കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. അർവിന്ദ് സുകുമാർ ഐ പി എസ് സല്യൂട്ട് സ്വീകരിച്ചു.

മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിലെ സീനിയർ കേഡറ്റ് ശ്രീഗംഗ ദിലീപ് പരേഡിന് നേതൃത്വം നൽകി. കെ എസ് ഷാജി (ഡി വൈ എസ് പി നാർക്കോട്ടിക് സെൽ & ഡി എൻ ഒ എസ് പി സി പ്രോജെക്ട്), പി എം മനോജ്‌ പി എസ് (ഇൻസ്‌പെക്ടർ വടകര),

ബിജുള കെ കെ, വില്ല്യാപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട്, ബീന പി (പ്രിൻസിപ്പൽ മേമുണ്ട എച്ച്എസ്എസ്) , ജിതേഷ് പി കെ (എച്ച്‌ എം മേമുണ്ട എച്ച് എസ്‌ എസ്) ഡോ: എം വി തോമസ് പി ടി എ പ്രസിഡന്റ് മേമുണ്ട എച്ച്എസ്എസ് ),

മേമുണ്ട എസ് പി സി സി പി ഒ സി വി . രവി,. ധന്യ,എസ് പി സി സി എ ഡി എൻ ഒ അജയകുമാർ, എസ് ഐ മാരായ ഗഫൂർ,യൂസഫ്,രാജീവൻ, മുനീർ,സത്യൻ,എസ് പി സി പ്രോജെക്ട് അസിസ്റ്റന്റ് ഷൈനി,

രജീഷ് ചെമേരി, എസ് പി സികമ്മ്യൂണിറ്റി പോലീസ് ഓഫീസർമാർ, എസ് പി സി അഡിഷണൽ കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാർ, എസ് പി സി അലുമിനി കേഡറ്റുകളായ അക്ഷയ്, സാലി, അർജുൻ, നയന, അശ്വിൻ, സുകൃത, അനാമിക, എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/173895/organized-district-level-annual-sahavasa-camp-for-senior-cadets)