---
title: "#SnehaRamam| സ്നേഹാ രാമം ; മാലിന്യ കൂമ്പാരം വയോജനപാർക്ക് ആക്കി മാറ്റി നാടിൻറെ ഒത്തൊരുമ"
english_title: "#SnehaRamam #VyojanaPark  #place #unity #country #changing #wastegarbage"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/173915/sneharamam-vyojanapark-place-unity-country-changing-wastegarbage-new"
published_at: "2024-01-01T20:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6592dab2df979_garbage.jpg"
keywords: []
---

# #SnehaRamam| സ്നേഹാ രാമം ; മാലിന്യ കൂമ്പാരം വയോജനപാർക്ക് ആക്കി മാറ്റി നാടിൻറെ ഒത്തൊരുമ

> **Lead Summary:** വടകര : മേമുണ്ട ഹയർ സെക്കന്ററി സ്കൂൾ എൻ എസ് എസ് യൂണിറ്റ് വട്ടോളി മൃഗാശുപത്രിക്ക് മുൻവശം മാലിന്യ കൂമ്പാരം ആയ ഒരു പൊതു ഇടം ചുരുങ്ങിയ സമയം കൊണ്ട് ഇത്രയും മനോഹരമായ ഒരു വയോജനപാർക്ക് ആക്കി മാറ്റി.

## Article Content

വടകര : മേമുണ്ട ഹയർ സെക്കന്ററി സ്കൂൾ എൻ എസ് എസ് യൂണിറ്റ് വട്ടോളി മൃഗാശുപത്രിക്ക് മുൻവശം മാലിന്യ കൂമ്പാരം ആയ ഒരു പൊതു ഇടം ചുരുങ്ങിയ സമയം കൊണ്ട് ഇത്രയും മനോഹരമായ ഒരു വയോജനപാർക്ക് ആക്കി മാറ്റി.

സ്നേഹാ രാമം എന്ന് പേര് നൽകിയ വയോജനപാർക്കിൽ സായാഹ്നങ്ങളിൽ അവർക്ക് ഇരുന്ന് നാട്ടുവിശേഷങ്ങൾ പറയാൻ ഉപയോഗശൂന്യമായി കിടന്ന മരത്തടികൾ ഉപയോഗിച്ച് ഇരിപ്പിടം തീർത്തു. ചെടികൾ, മുള എന്നിവ കൊണ്ട് അലങ്കരിച്ചു. പൊതുമൂത്രപ്പുരയുടെ പിൻവശം ചിത്രം വരച്ചു മനോഹരമാക്കി.

കല്ലുകൾ ഉപയോഗിച്ച് അതിരുകൾ തിരിച്ചു മുകളിൽ പഴമയുടെ രീതിയിൽ മണ്ണും ചാണകവും മെഴുകി,ടാങ്കിൽ നിന്നും അധികമായി ഒഴുകുന്ന വെള്ളം കിളികൾക്ക് കുടിവെള്ളമായി ഒരുക്കി. അറിവുകൾ പകർന്നു കൊണ്ടും മറ്റു സഹായങ്ങൾ ചെയ്തു തന്നും ചന്ദ്രേട്ടൻ, വാർഡ് മെമ്പർ സജിതേച്ചി മറ്റു നാട്ടുകാർ എന്നിവർവളന്റിയേഴ്സിന് പിന്തുണ നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/173915/sneharamam-vyojanapark-place-unity-country-changing-wastegarbage-new)