---
title: "#meeting | ദേശീയപാത നിർമ്മാണവുമായി നിലനിൽക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഉന്നതതലയോഗം നടത്തി"
english_title: "#high #level #meeting #held #find #solution #existing #problems #construction #national #highway"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/173998/high-level-meeting-held-find-solution-existing-problems-construction-national-highway"
published_at: "2024-01-02T10:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65939d8e043db_meeting.jpg"
keywords: []
---

# #meeting | ദേശീയപാത നിർമ്മാണവുമായി നിലനിൽക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഉന്നതതലയോഗം നടത്തി

> **Lead Summary:** **വടകര: [ **ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി എം.പി, എം.എൽ.എ, ദേശീപാത അധികൃതർ, പ്രാദേശിക ജനപ്രതിനിധികൾ ആക്ഷൻ കമ്മിറ്റി പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ അഴിയൂർ പഞ്ചായത്ത് ഹാളിൽ യോഗം നടത്തി.

## Article Content

**വടകര: [ **ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി എം.പി, എം.എൽ.എ, ദേശീപാത അധികൃതർ, പ്രാദേശിക ജനപ്രതിനിധികൾ ആക്ഷൻ കമ്മിറ്റി പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ അഴിയൂർ പഞ്ചായത്ത് ഹാളിൽ യോഗം നടത്തി.

കുഞ്ഞിപ്പളളി എലിവേറ്റഡ് പാത അത്യാവശ്യമാണെന്ന് കെ.മുരളീധരൻ എം.പി. പറഞ്ഞു. എന്നാൽ ഇതിൻറെ പ്രയോഗിക ബുദ്ധിമുട്ടുകൾ ദേശീയപാത പ്രൊജക്ട് ഡയറക്ടർ അശുഘോഷ് അറിയിച്ചു. ബ്ലോക്ക് ഓഫീസിനോട് ചേർന്ന് നിർമ്മിക്കുന്ന കൾവെർട്ടിൽ ഇപ്പോൾ ഡ്രൈനേജ് വെള്ളമുൾപ്പെടെ വന്നുചേരുന്ന സ്ഥിതിയാണ്.

ഇത് പൂർണ്ണമായും റോഡിന്റെ പടിഞ്ഞാറ് ഭാഗത്തേക്ക് പോവുകയും ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഈ ഭാഗത്തു വീടുകളും ജലാശയങ്ങൾ എല്ലാം മലിനമാക്കപ്പെടുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. അതിനാൽ ഡ്രൈനേജ് നിർമ്മാണത്തിന്റെ പ്രവർത്തി കാര്യക്ഷമമാക്കണമെന്നും യോഗത്തിൽ ആവശ്യം ഉയർന്നു.

വെളളക്കെട്ട് പരിഹരിക്കാൻ സ്ഥലം സന്ദർശിച്ച് നടപടി സ്വീകരിക്കും, ആശങ്ക നിറഞ്ഞ പ്രദേശവാസികളുടെ പരാതിയുടെ ബഹളമായിരുന്നു യോഗത്തിൽ. അടുത്ത ദിവസം സ്ഥലം സന്ദർശിച്ച് പ്രശ്നങ്ങൾ കൂടുതൽ പരിഹാരം കാണും.

നിലവിൽ നടത്തുന്ന ടാറിങ്ങിൻറെ ഗുണനിലവാരം പരിശോധിക്കുക, അശാസ്ത്രീയ ഓവുചാൽ നിർമ്മാണം തുടങ്ങിയ കാര്യങ്ങൾ ഒഞ്ചിയം പഞ്ചായത്ത് പ്രസിഡൻറ് പി. ശ്രീജിത്ത് അവതരിപ്പിച്ചു.

അഴിയൂർ പഞ്ചായത്ത് പ്രസിഡൻറ് ആയിഷ ഉമ്മറിൻറെ അദ്ധ്യക്ഷതയിൽ കെ. മുരളീധരൻ എം.പി, കെ.കെ.രമ എം.എൽ.എ, എ.ടി.ശ്രീധരൻ, പ്രമോദ് മാട്ടാണ്ടി, പി.കെ.പ്രീത, ശശിധരൻ തോട്ടത്തിൽ, പി.ശ്രീജിത്ത്, കവിത അനിൽ, എ.ടി.മഹേഷ്, പ്രദീപ് ചോമ്പാല, ഹാരീസ് മുക്കാളി, കെ.പി.ചെറിയകോയ തങ്ങൾ, ടി.ജി.നാസർ, രമ്യ കാരോടി, കെ അൻവർ ഹാജി, ദേശീയപാത അസിസ്റ്റൻറ് എഞ്ചിനിയർ നിതിൻ ലക്ഷമണൻ, ബി.പ്രജിഷ, വി.ജിഷ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/173998/high-level-meeting-held-find-solution-existing-problems-construction-national-highway)