---
title: "#VegetableFarmingPlantation | ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 12-ാം വാർഡ് കുടുബശ്രീ ഏ.ഡി.എസ്സ് പച്ചക്കറികൃഷി നടീൽ ഉദ്‌ഘാടനം നടത്തി "
english_title: "#AyancherryGramaPanchayath #Ward #Kutumbashree #ADS #inaugurated #VegetableFarmingPlantation"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/174187/ayancherrygramapanchayath-ward-kutumbashree-ads-inaugurated-vegetablefarmingplantation"
published_at: "2024-01-02T22:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6594448d054d4_farming.jpg"
keywords: []
---

# #VegetableFarmingPlantation | ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 12-ാം വാർഡ് കുടുബശ്രീ ഏ.ഡി.എസ്സ് പച്ചക്കറികൃഷി നടീൽ ഉദ്‌ഘാടനം നടത്തി 

> **Lead Summary:** **ആയഞ്ചേരി: [** നവകേരളത്തിന്റെ ആരോഗ്യത്തിന് കൃഷിയാണ് വഴി എന്ന കൃഷി വകുപ്പിന്റെ സന്ദേശം ഏറെറടുത്ത് ആയഞ്ചേരി ഗ്രാമ പഞ്ചായത്ത്. 12ാം വാർഡ് കുടുബശ്രീ ഏ.ഡി. എസ്സിന്റെ നേതൃത്വത്തിൽ പച്ചക്കറി കൃഷി നടീൽ ഉദ്‌ഘാടനം നടത്തി.

## Article Content

**ആയഞ്ചേരി: [** നവകേരളത്തിന്റെ ആരോഗ്യത്തിന് കൃഷിയാണ് വഴി എന്ന കൃഷി വകുപ്പിന്റെ സന്ദേശം ഏറെറടുത്ത് ആയഞ്ചേരി ഗ്രാമ പഞ്ചായത്ത്. 12ാം വാർഡ് കുടുബശ്രീ ഏ.ഡി. എസ്സിന്റെ നേതൃത്വത്തിൽ പച്ചക്കറി കൃഷി നടീൽ ഉദ്‌ഘാടനം നടത്തി.

കണ്ണംകുന്നത്ത് താഴവെച്ച് നടന്ന ചടങ്ങിൽ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.വി.കുഞ്ഞിരാമൻ മാസ്റ്റർ പരിപാടി ഉദ്‌ഘാടനം ചെയ്തു. കൃഷിഭവന്റെയും, കുടുബശ്രീയുടേയും സഹായം പച്ചക്കറി കൃഷിക്ക് ലഭിച്ച് വരുന്നുണ്ട്.

ഏ.ഡി.എസ്സ് ചെയർ പേഴ്സൺ നിഷ പി. അധ്യക്ഷത വഹിച്ചു. ഇ.കെ. ബാലൻ, കണ്ണോത്ത് പത്മനാഭൻ, ടി.പി ലീല, പ്രസന്ന വി.പി. എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/174187/ayancherrygramapanchayath-ward-kutumbashree-ads-inaugurated-vegetablefarmingplantation)