---
title: "#IndiaBookofRecords | വിസ്മയിപ്പിച്ച് നൈറ ഇശൽ; രണ്ടര വയസ്സിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടി "
english_title: "#Amazing #NairaIshal #age #two #half #entered #India #Book #Records"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/174295/amazing-nairaishal-age-two-half-entered-india-book-records"
published_at: "2024-01-03T13:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659510a68cf08_naira.jpg"
keywords: []
---

# #IndiaBookofRecords | വിസ്മയിപ്പിച്ച് നൈറ ഇശൽ; രണ്ടര വയസ്സിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടി 

> **Lead Summary:** **തിക്കോടി: [ **ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ് ഡിസംബറിൽ പ്രസിദ്ധീകരിച്ച ലിസ്റ്റിൽ ഇടം പിടിച്ച് വിസ്മയം തീർത്തിരിക്കുകയാണ് തിക്കോടി പുറക്കാട് കിടഞ്ഞിക്കുന്ന് സ്വദേശി നൈറ ഇശൽ.

## Article Content

**തിക്കോടി: [ **ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ് ഡിസംബറിൽ പ്രസിദ്ധീകരിച്ച ലിസ്റ്റിൽ ഇടം പിടിച്ച് വിസ്മയം തീർത്തിരിക്കുകയാണ് തിക്കോടി പുറക്കാട് കിടഞ്ഞിക്കുന്ന് സ്വദേശി നൈറ ഇശൽ.

ക്രസന്റ് ഹൗസിൽ റൈഹാന്റെയും ഫർസാനയുടെ മകളായ നൈറ അസാമാന്യമായ ഓർമശക്തി പുലർത്തുന്ന കുരുന്നുകളുടെ വിഭാഗത്തിലാണ് റെക്കോർഡ് ബുക്കിൽ ഇടം പിടിച്ചത്.

വിവിധ രാജ്യങ്ങളുടെ പതാകകൾ, പഴങ്ങൾ, പച്ചക്കറികൾ, പ്രമുഖ വ്യക്തികളുടെ പേരുകൾ നിറങ്ങൾ തുടങ്ങിയവയിലുള്ള അറിവിന് പുറമെ അടിസ്ഥാന പൊതു വിജ്ഞാന ചോദ്യങ്ങൾക്ക് ഉത്തരം നൽകിയാണ് കുഞ്ഞു നൈറ നാടിൻ്റെ അഭിമാനമായത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/174295/amazing-nairaishal-age-two-half-entered-india-book-records)