---
title: "#honored | അങ്കണവാടിക്ക് സ്ഥലം സംഭാവന നൽകിയ മൂസ ഹാജിയെ ആദരിച്ചു "
english_title: "#MusaHaji #honored #donating #land #Anganwadi"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/174384/musahaji-honored-donating-land-anganwadi"
published_at: "2024-01-03T19:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65956bcae9159_honored.jpg"
keywords: []
---

# #honored | അങ്കണവാടിക്ക് സ്ഥലം സംഭാവന നൽകിയ മൂസ ഹാജിയെ ആദരിച്ചു 

> **Lead Summary:** **ആയഞ്ചേരി: [ **ആയഞ്ചേരി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് കീരിയങ്ങാടിയിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അങ്കണവാടിക്ക് സ്വന്തം കെട്ടിടം നിർമ്മിക്കുന്നതിന് സ്ഥലം സൗജന്യമായി നൽകിയ നീലഞ്ചേരിക്കണ്ടി മൂസ ഹാജിയെ ആദരിച്ചു.

## Article Content

**ആയഞ്ചേരി: [ **ആയഞ്ചേരി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് കീരിയങ്ങാടിയിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അങ്കണവാടിക്ക് സ്വന്തം കെട്ടിടം നിർമ്മിക്കുന്നതിന് സ്ഥലം സൗജന്യമായി നൽകിയ നീലഞ്ചേരിക്കണ്ടി മൂസ ഹാജിയെ ആദരിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാട്ടിൽ മൊയ്തു മാസ്റ്റർ പൊന്നാട അണിയിച്ചു. മൂസ ഹാജിയും ഭാര്യയും അതീവ താല്പര്യത്തോടെയാണ് അങ്കണവാടിക്ക് സ്ഥലം സംഭാവന നൽകിയത്. രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്ന മുറക്ക് കെട്ടിടം പണിയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു.

മാതൃകാ പ്രവർത്തനം കാഴ്ചവെച്ച മൂസ ഹാജിക്കും കുടുംബത്തിനും പഞ്ചായത്തിൻ്റെ അഭിനന്ദനങ്ങൾ അർപ്പിക്കുകയും ചെയ്തു. ചടങ്ങിൽ വാർഡ് മെംബർ ടി.കെ. ഹാരിസ്, വികസന സമിതി കൺവീനർ തറമൽ കുഞ്ഞമ്മദ്, കെ.വി.അഹ്മദ് മാസ്റ്റർ, കുനിയിൽ ഹമീദ് എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/174384/musahaji-honored-donating-land-anganwadi)