---
title: "#tribute | ദേശ ശബ്ദം; പുസ്തക പ്രകാശനവും ആദരവും പുസ്തക സമർപ്പണവും നടത്തി "
english_title: "#desasabdam #Bookrelease #tribute #book #dedication #held"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/174530/desasabdam-bookrelease-tribute-book-dedication-held"
published_at: "2024-01-04T13:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6596629620609_book.jpg"
keywords: []
---

# #tribute | ദേശ ശബ്ദം; പുസ്തക പ്രകാശനവും ആദരവും പുസ്തക സമർപ്പണവും നടത്തി 

> **Lead Summary:** **വടകര: [ **വടകര കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ദേശ ശബ്ദം പബ്ലിക്കേഷൻസിന്റെ നേതൃത്വത്തിൽ ദേശ ശബ്ദ സംഗമവും ആദരവും പുസ്തക പ്രകാശന ചടങ്ങും നടത്തി.

## Article Content

**വടകര: [ **വടകര കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ദേശ ശബ്ദം പബ്ലിക്കേഷൻസിന്റെ നേതൃത്വത്തിൽ ദേശ ശബ്ദ സംഗമവും ആദരവും പുസ്തക പ്രകാശന ചടങ്ങും നടത്തി.

മുക്കാളി സി.എസ്.ഐ വിമൻസ് കോളജ് ഓഡിറ്റോറിയത്തിൽ നടന്ന പുസ്തക പ്രകാശനവും ചടങ്ങിന്റെ ഉദ്ഘാടനവും മലയാള സംസ്കാര പൈതൃക പഠനകേന്ദ്രം പ്രൊഫസർ ഡോ.കെ.എം ഭരതൻ നിർവ്വഹിച്ചു. ലൈബ്രറികളുടെ പുസ്തക സമർപ്പണവും ആദരവും ഗാനരചയിതാവ് ഇ.വി വത്സൻ മാസ്റ്റർ നിർവ്വഹിച്ചു.

കടത്തനാട്ട് മാധവിയമ്മയുടെ മകൾ അന്നപൂർണ ടീച്ചർ പുസ്തകങ്ങൾ സ്വീകരിച്ചു. ദേശ ശബ്ദം ചീഫ് എഡിറ്റർ അജിത കൃഷ്ണ മുക്കാളി ആമുഖ ഭാഷണം നടത്തി മികച്ച ജീവകാരുണ്യ സാമൂഹ്യ പ്രവർത്തകനുള്ള ആദരവ് നാദാപുരം പ്രസ്സ് ഫോറം പ്രസിഡണ്ടും സാമൂഹിക പ്രവർത്തകനുമായ വത്സരാജ് മണലാട്ടും, മാധ്യമ പ്രവർത്തക അവാർഡ് എ.സി.വി ചാനൽ റിപ്പോർട്ടർ നിമ്യ നാരായണനും ഏറ്റുവാങ്ങി.

ഇ.വി വത്സൻ മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സംഗീതാധ്യാപിക ഗീതാ മോഹനൻ പ്രാർത്ഥന ചൊല്ലി.സി.എസ്.ഐ കോളജ് പ്രിൻസിപ്പൽ ഡോ.ശശികുമാർ മുഖ്യാതിഥിയായി.

അനിൽ മാഹി സ്വാഗതമാശംസിച്ചു. മഹിജ തോട്ടത്തിൽ, മാടമന ശ്രീരാമൻ, രഷിത്ത് ലാൽ കീഴരിയൂർ, പ്രശാന്ത് പുതുപ്പണം, അശോക് കുമാർ, ഗീത മോഹനൻ, ഹീര വടകര എന്നിവർ സംസാരിച്ചു. ആദരവേറ്റു വാങ്ങിയ വത്സരാജ് മണലാട്ട് , നിമ്യ നാരായണൻ എന്നിവർ മറുമൊഴി നടത്തി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/174530/desasabdam-bookrelease-tribute-book-dedication-held)