---
title: "#inaugurated | ചാലിക്കുനി ഹെൽത്ത് സെൻ്റർ നടപ്പാത നിർമാണ പ്രവർത്തി ഉദ്ഘാടനം ചെയ്തു "
english_title: "#Chalikuni #HealthCenter #Pavement #work #inaugurated"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/174631/chalikuni-healthcenter-pavement-work-inaugurated"
published_at: "2024-01-04T21:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6596d0417a85a_inaugurated.jpg"
keywords: []
---

# #inaugurated | ചാലിക്കുനി ഹെൽത്ത് സെൻ്റർ നടപ്പാത നിർമാണ പ്രവർത്തി ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **ആയഞ്ചേരി: [ **ആയഞ്ചേരി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിലൂടെ കടന്നുപോകുന്ന പ്രധാന ജലസ്രോതസ്സും നടപ്പാതയുമായ ചാലിക്കുനി - ഹെൽത്ത് സെൻ്റർ നടപ്പാതയുടെയും തോട് നിർമാണത്തിന്റെയും പ്രവർത്തി ഉദ്ഘാടനം ബ്ലോക്ക് മെംബർ സി.എച്ച്. മൊയ്തു മാസ്റ്റർ നിർവഹിച്ചു.

## Article Content

**ആയഞ്ചേരി: [ **ആയഞ്ചേരി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിലൂടെ കടന്നുപോകുന്ന പ്രധാന ജലസ്രോതസ്സും നടപ്പാതയുമായ ചാലിക്കുനി - ഹെൽത്ത് സെൻ്റർ നടപ്പാതയുടെയും തോട് നിർമാണത്തിന്റെയും പ്രവർത്തി ഉദ്ഘാടനം ബ്ലോക്ക് മെംബർ സി.എച്ച്. മൊയ്തു മാസ്റ്റർ നിർവഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പതിമൂന്നര ലക്ഷം രൂപയാണ് നിർമ്മാണത്തിന് ഫണ്ട് അനുവദിച്ചത്. ആയഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിലേക്കും കടമേരി എം.യു.പി. സ്കൂളിലേക്കും മറ്റും ദിനേന നൂറുകണക്കിന് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരാണ് ഇതിലൂടെ കാൽനടയാത്ര ചെയ്യുന്നത്.

ശക്തമായ മഴയിൽ വെള്ളം കുത്തിയൊലിച്ചത് കാരണം നടപ്പാതയുടെ പല ഭാഗങ്ങളും പൊട്ടിപ്പൊളിഞ്ഞ് യാത്രാക്ലേശം നേരിട്ടിരുന്നു. ഗ്രാമപഞ്ചായത്ത് ഏഴര ലക്ഷം രൂപ ഫണ്ട് അനുവദിച്ച് പൊട്ടിപ്പൊളിഞ്ഞ ഭാഗം നവീകരണ പ്രവർത്തി നടത്തിയിരുന്നു. അതിൻ്റെ തുടർച്ചയായ ഭാഗത്താണ് ഇപ്പോൾ ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് അനുവദിച്ചത്.

ചടങ്ങിൽ വാർഡ് മെമ്പർ ടി.കെ. ഹാരിസ് അധ്യക്ഷനായി. വികസന സമിതി കൺവീനർ തറമൽ കുഞ്ഞമ്മദ്, വിവിധ അയൽസഭ ഭാരവാഹികളായ നന്തോത്ത് സുരേഷ്, കരീം നെല്ലാരത്ത്, ആക്കണ്ടി ചെക്കൻ, കുനുത്തല മൂസ ഹാജി, കെ.വി. അഹമ്മദ് മാസ്റ്റർ, ഒ. റഷീദ് മാസ്റ്റർ, ഏറോത്ത് താഴെക്കുനി കുമാരൻ, അജിത എടവന, ശ്രീജ നന്തോത്ത്, പി.സി. അഷറഫ്, ചാലിൽ അഷ്റഫ്, തറമൽ മൂസ ഹാജി, എം.എ. പോക്കർ, എം.എൻ.നസീർ തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/174631/chalikuni-healthcenter-pavement-work-inaugurated)