---
title: "വടകരയില്‍ ആറ് ലോട്ടറി കടകളില്‍ കള്ളന്‍ കയറി ; ആശങ്കയോടെ വ്യാപാരികള്‍"
english_title: " In six lottery shops in Vadakara The thief got on; Anxious traders"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/17472/in-six-lottery-shops-in-vadakara-the-thief-got-on-anxious-traders"
published_at: "2021-12-23T12:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c41dff54ae9_lottery .jpg"
keywords: []
---

# വടകരയില്‍ ആറ് ലോട്ടറി കടകളില്‍ കള്ളന്‍ കയറി ; ആശങ്കയോടെ വ്യാപാരികള്‍

> **Lead Summary:** വടകര: പുതിയ ബസ് സ്റ്റാന്റിലെ ആറ് കടകളില്‍ കള്ളന്‍ കയറി. ലോട്ടറി കടകളിലാണ് മോഷണം നടന്നത്. പുലര്‍ച്ചെയാണ് സംഭവം നടന്നതെന്ന് കരുതുന്നു. പൂട്ട് പൊളിച്ചാണ് കടകളില്‍ കള്ളന്‍ കയറിയത്.

## Article Content

വടകര: പുതിയ ബസ് സ്റ്റാന്റിലെ ആറ് കടകളില്‍ കള്ളന്‍ കയറി. ലോട്ടറി കടകളിലാണ് മോഷണം നടന്നത്. പുലര്‍ച്ചെയാണ് സംഭവം നടന്നതെന്ന് കരുതുന്നു. പൂട്ട് പൊളിച്ചാണ് കടകളില്‍ കള്ളന്‍ കയറിയത്.

ആറ് കടകളില്‍ നിന്നായി 17,000 രൂപ കവര്‍ന്നതായി ലോട്ടറി കട ഉടമ മണി പറഞ്ഞു. ഇതോടൊപ്പം ബസ് സ്റ്റാന്റിലെ ഒരു സ്‌റ്റേഷനറി കടയിലും മോഷണശ്രമം നടന്നിരുന്നു. പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥിതി ചെയ്യുന്ന പുതിയ ബസ് സാന്റില്‍ സാമൂഹ്യ വിരുദ്ധ ശല്യം വര്‍ദ്ധിക്കുന്നത് യാത്രക്കാരുടേയും വ്യാപാരികളുടെ ആശങ്ക വര്‍ദ്ധിപ്പിക്കുകയാണ്.

വടകരയിലെ പൊലീസ് സംവിധാനം ദുര്‍ബലമാണെന്ന് പരക്കെ ആക്ഷേപമുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് താലൂക്ക് ഓഫീസ് കത്തി നശിച്ചതുമായി ബന്ധപ്പെട്ട് ദുരൂതഹകള്‍ തുടരുന്നതിനിടെയാണ് നഗരഹൃദയത്തിലെ കടകള്‍ മോഷണങ്ങള്‍ അരങ്ങേറിയത്. വ്യാപാരികളുടെ പരാതിയില്‍ വടകര പൊലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/17472/in-six-lottery-shops-in-vadakara-the-thief-got-on-anxious-traders)