---
title: "താലൂക്ക് ഓഫീസ് തീവെപ്പ്;  പ്രതിയെ ജയിലില്‍ നിന്ന്  മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി"
english_title: " Taluk office fire; The accused was released from jail Transferred to mental health center"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/17479/taluk-office-fire-the-accused-was-released-from-jail-transferred-to-mental-health-center"
published_at: "2021-12-23T12:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c424eb5e34d_sateesh narayan .jpg"
keywords: []
---

# താലൂക്ക് ഓഫീസ് തീവെപ്പ്;  പ്രതിയെ ജയിലില്‍ നിന്ന്  മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

> **Lead Summary:** വടകര:താലൂക്ക് ഓഫീസ് തീവെപ്പ് നശിപ്പിച്ച കേസില്‍ റിമാണ്ടില്‍ കഴിയുന്ന പ്രതിയെ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. തെലുങ്കാന സ്വദേശി സതീഷ് നാരായണനെയാണ് കോടതി അനുമതിയോടെ കുതിരവട്ടത്തേക്ക് മാറ്റിയത്.

## Article Content

വടകര:താലൂക്ക് ഓഫീസ് തീവെപ്പ് നശിപ്പിച്ച കേസില്‍ റിമാണ്ടില്‍ കഴിയുന്ന പ്രതിയെ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. തെലുങ്കാന സ്വദേശി സതീഷ് നാരായണനെയാണ് കോടതി അനുമതിയോടെ കുതിരവട്ടത്തേക്ക് മാറ്റിയത്.

ഇക്കഴിഞ്ഞ 19 നാണ് പ്രതിയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. റിമാണ്ടിലായ പ്രതിയെ വടകര സബ്ബ് ജയിലിലേക്ക് മാറ്റുകയുണ്ടായി.ജയിലിനുള്ളില്‍ പ്രതി മനസികാസ്വാസ്ഥ്യത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ജയില്‍ സൂപ്രണ്ട് വിദഗ്ദ്ധ ചികിത്സ നല്‍കാന്‍ വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ബുധനാഴ്ച രാവിലെ അപേക്ഷ നല്‍കി.കോടതി ഉത്തരവ് പ്രകാരം വടകര ജില്ലാ ആശുപത്രിയിലും, കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രതിയെ ജയിലധികൃതര്‍ പ്രവേശിപ്പിച്ചു.

കോടതി പ്രതിയെ മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. തീവെപ്പ് കേസില്‍ പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ കസ്റ്റഡി അപേക്ഷ നല്‍കാന്‍ പോലീസ് തയ്യാറെടുക്കുന്നതിനിടയിലാണ് പ്രതി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച് ആശുപത്രിയിലേക്ക് മാറ്റിയത്. റിമാണ്ടിലായ ദിവസം കസ്റ്റഡി അപേക്ഷ നല്‍കാത്ത പൊലീസ് നടപടി വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്.

കസ്റ്റഡി അപേക്ഷ വൈകിയത് അന്യേഷണത്തെ ബാധിക്കുമെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. പ്രതിയുടെ സ്വദേശത്തെ ബന്ധങ്ങളും മറ്റും അന്യേഷിക്കാനിരിക്കെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൂടുതല്‍ ചോദ്യം ചെയ്യാന്‍ കോടതി അനുമതി ലഭിക്കാന്‍ അന്യോഷണ സംഘത്തിന് കാത്തിരിക്കേണ്ടി വരുമെന്നാണ് നിയമ വിദഗ്ദര്‍ പറയുന്നത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/17479/taluk-office-fire-the-accused-was-released-from-jail-transferred-to-mental-health-center)