---
title: "കെ.കുഞ്ഞിരാമക്കുറുപ്പ് സ്മാരക  എന്‍ഡോവ്‌മെന്റ്  എന്‍ കെ അനുശ്രീക്ക് നല്‍കി "
english_title: " K. Kunhiramakurup Memorial Endowment Given to NK Anushree"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/17485/k-kunhiramakurup-memorial-endowment-given-to-nk-anushree"
published_at: "2021-12-23T13:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c42a68ab27a_anusree - nk .jpg"
keywords: []
---

# കെ.കുഞ്ഞിരാമക്കുറുപ്പ് സ്മാരക  എന്‍ഡോവ്‌മെന്റ്  എന്‍ കെ അനുശ്രീക്ക് നല്‍കി 

> **Lead Summary:** ഓര്‍ക്കാട്ടേരി: കെ കുഞ്ഞിരാമക്കുറുപ്പ് സ്മാരക എന്‍ഡോവ്‌മെന്റ് കേരള സര്‍വകലാശാലയില്‍ നിന്നും എംബിഎ ക്ക് രണ്ടാം റാങ്ക് നേടിയ എന്‍.കെ. അനുശ്രീക്ക് നല്‍കി.

## Article Content

ഓര്‍ക്കാട്ടേരി: കെ കുഞ്ഞിരാമക്കുറുപ്പ് സ്മാരക എന്‍ഡോവ്‌മെന്റ് കേരള സര്‍വകലാശാലയില്‍ നിന്നും എംബിഎ ക്ക് രണ്ടാം റാങ്ക് നേടിയ എന്‍.കെ. അനുശ്രീക്ക് നല്‍കി.

വടകര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.കെ. സന്തോഷ് കുമാര്‍ എന്റോവ്‌ െമന്റ് വിതരണം ചെയ്തു.കെ കുഞ്ഞിരാമക്കുറപ്പ് മെമ്മോറിയല്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സീമ അധ്യക്ഷത വഹിച്ചു.

എച്ച് എം വാസുദേവന്‍, ഡോ: സോമന്‍ കടലൂര്‍, രാജന്‍ കുറുന്താറത്ത്, കണ്ടോത്ത് നാരായണന്‍, എം കെ കുഞ്ഞിരാമന്‍, കുനിയില്‍ രവീന്ദ്രന്‍, എന്‍.ബാബു എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. അനുശ്രീ മറുപടി പ്രസംഗം നടത്തി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/17485/k-kunhiramakurup-memorial-endowment-given-to-nk-anushree)