---
title: "#BinoyVishwam | ഫാസിസ്റ്റുകൾക്കെതിരായ പോരാട്ടത്തിന് ഒഞ്ചിയം രക്തസാക്ഷി സ്മരണ പ്രചോദനമാകും - ബിനോയ് വിശ്വം "
english_title: "#Onchim #Martyr's #memory #inspire #fight #against #fascists #BinoyVishwam"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/175076/onchim-martyrs-memory-inspire-fight-against-fascists-binoyvishwam"
published_at: "2024-01-06T21:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659978626d36a_binoy_viswam.jpg"
keywords: []
---

# #BinoyVishwam | ഫാസിസ്റ്റുകൾക്കെതിരായ പോരാട്ടത്തിന് ഒഞ്ചിയം രക്തസാക്ഷി സ്മരണ പ്രചോദനമാകും - ബിനോയ് വിശ്വം 

> **Lead Summary:** **വടകര: [ **രാജ്യത്തെ ഫാസിസ്റ്റ് ശക്തികൾക്കെതിരായ പോരാട്ടം ശക്തിപ്പെടുത്താൻ രക്തസാക്ഷി സ്മരണകൾ എന്നും ആവേശദായകമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ഒഞ്ചിയത്ത് രക്തസാക്ഷി സ്മാരകത്തിൽ പുഷ്പചക്രം സമർപ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**വടകര: [ **രാജ്യത്തെ ഫാസിസ്റ്റ് ശക്തികൾക്കെതിരായ പോരാട്ടം ശക്തിപ്പെടുത്താൻ രക്തസാക്ഷി സ്മരണകൾ എന്നും ആവേശദായകമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ഒഞ്ചിയത്ത് രക്തസാക്ഷി സ്മാരകത്തിൽ പുഷ്പചക്രം സമർപ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യ വിമോചന പോരാട്ടത്തിൽ രക്തസാക്ഷികളായവരുടെ സ്മരണകൾ ചേർത്തുപിടിച്ചു കൊണ്ടാണ് കമ്മ്യൂണിസ്റ്റ് പാർട്ടി മുന്നോട്ടുപോകുന്നത്. അതുകൊണ്ടുതന്നെ ജനപക്ഷ നിലപാടുകൾ മാത്രമേ പാർട്ടിക്ക് സ്വീകരിക്കാൻ കഴിയുകയുള്ളൂ.

പുതിയ കാലത്തിൻറെ രാഷ്ട്രീയ വെല്ലുവിളികൾ നേരിടാൻ ഇടതുപക്ഷ ഐക്യം ഊട്ടിയുറപ്പിക്കേണ്ടത് അനിവാര്യമാണെന്നും ബിനോയ് വിശ്വം പറഞ്ഞു. പാർട്ടി സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി കോഴിക്കോട് എത്തിയ അദ്ദേഹം ഒഞ്ചിയം രക്തസാക്ഷി സ്മാരകത്തിൽ പുഷ്പാർച്ചന നടത്തിയാണ് ജില്ലയിലെ പരിപാടികൾക്ക് തുടക്കം കുറിച്ചത്.

സത്യൻ മൊകേരി, ടി വി ബാലൻ കെ കെ ബാലൻ, ടി കെ രാജൻ, പി ഗവാസ്, പി സുരേഷ് ബാബു, ആർ സത്യൻ, അജയ്ആവള തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു. എൻ എം ബിജു അധ്യക്ഷത വഹിച്ച ചടങ്ങിൽ വി പി രാഘവൻ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/175076/onchim-martyrs-memory-inspire-fight-against-fascists-binoyvishwam)