---
title: "#StateSchoolArtsFestival | മേമുണ്ട മുന്നേറ്റം തുടരുന്നു; സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മിമിക്രിയിലും ഓട്ടം തുള്ളലിലും എ ഗ്രേഡ് നേടി യുക്ത"
english_title: "#Memunda #continues #advance #Yukta #secured #grade #Mimicry #Jumping #StateSchoolArtsFestival"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/175080/memunda-continues-advance-yukta-secured-grade-mimicry-jumping-stateschoolartsfestival"
published_at: "2024-01-06T21:47:00+05:30"
category: "Vatakara Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65997dc72226e_yuktrha_2.jpg"
keywords: []
---

# #StateSchoolArtsFestival | മേമുണ്ട മുന്നേറ്റം തുടരുന്നു; സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മിമിക്രിയിലും ഓട്ടം തുള്ളലിലും എ ഗ്രേഡ് നേടി യുക്ത

> **Lead Summary:** ** വടകര: [** കലോത്സവത്തിലെ കോഴിക്കോടൻ മുന്നേറ്റത്തിന് കരുത്ത് പകർന്ന് വടകര മേമുണ്ടയിലെ ചുണ കുട്ടികൾ. മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ ജില്ലാ - സംസ്ഥാന സ്കൂൾ കലോത്സവങ്ങളിൽ മികച്ച പ്രകടനമാണ് വർഷങ്ങളായി കാഴ്ച്ച വെയ്ക്കുന്നത്.

## Article Content

** വടകര: [** കലോത്സവത്തിലെ കോഴിക്കോടൻ മുന്നേറ്റത്തിന് കരുത്ത് പകർന്ന് വടകര മേമുണ്ടയിലെ ചുണ കുട്ടികൾ. മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ ജില്ലാ - സംസ്ഥാന സ്കൂൾ കലോത്സവങ്ങളിൽ മികച്ച പ്രകടനമാണ് വർഷങ്ങളായി കാഴ്ച്ച വെയ്ക്കുന്നത്.

ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ മിമിക്രി മത്സരത്തിലും ഓട്ടംതുള്ളലിലും മേമുണ്ട ഹയർ സെക്കൻഡറിയിലെ പ്ലസ് വൺ വിദ്യാർത്ഥിനി യുക്ത കെ എ ഗ്രേഡ് നേടി. കഴിഞ്ഞ വർഷം കോഴിക്കോട് നടന്ന സംസ്ഥാന കലോത്സവത്തിലും ഇതേ ഇനങ്ങളിൽ എ ഗ്രേഡ് നേടിയിരുന്നു.

മിമിക്രിയിൽ സുനിൽ കോട്ടയമ്പ്രവും ഓട്ടൻ തുള്ളലിൽ പ്രവീൺ എടച്ചേരിയും കലാമണ്ഡലം മോഹന കൃഷ്ണനുമാണ് പരിശീലനം നൽകിയത്. ചോറോട് സ്വദേശി അനിൽ കുമാറിന്റെയും ഷൈനിയുടെയേയും മകളാണ്. പഠനത്തിലും യുക്ത മിടുക്കിയാണ്. എസ് എസ് എൽ സി ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/175080/memunda-continues-advance-yukta-secured-grade-mimicry-jumping-stateschoolartsfestival)