---
title: "#awarded | ആയഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗൻവാടി കലോത്സവങ്ങളിൽ പരിപാടികൾ അവതരിപ്പിച്ച വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി "
english_title: "#Ayancherygramapanchayath #awarded #prizes #students #who #performed #Anganwadi #arts #festivals"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/175086/ayancherygramapanchayath-awarded-prizes-students-who-performed-anganwadi-arts-festivals"
published_at: "2024-01-06T22:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659985af10aac_awarded.jpg"
keywords: []
---

# #awarded | ആയഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗൻവാടി കലോത്സവങ്ങളിൽ പരിപാടികൾ അവതരിപ്പിച്ച വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി 

> **Lead Summary:** **കടമേരി: [** ആയഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗൻവാടി കലോത്സവങ്ങളിൽ ശ്രദ്ധേയമായ പരിപാടികൾ അവതരിപ്പിച്ച കുരുന്നു പ്രതിഭകളെ ആദരിച്ചു.

## Article Content

**കടമേരി: [** ആയഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗൻവാടി കലോത്സവങ്ങളിൽ ശ്രദ്ധേയമായ പരിപാടികൾ അവതരിപ്പിച്ച കുരുന്നു പ്രതിഭകളെ ആദരിച്ചു.

മൂന്നാം വാർഡ് കീരിയങ്ങാടിയിൽ പ്രവർത്തിക്കുന്ന അംഗൻവാടിയിലെ വിദ്യാർത്ഥികളാണ് പഞ്ചായത്ത് മേളയിൽ വിവിധ ഇനങ്ങളിൽ പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ച വച്ചത്.

വിദ്യാർത്ഥികൾക്കുള്ള ഉപഹാരങ്ങൾ വാർഡ് മെമ്പർ ടി.കെ. ഹാരിസ് സമ്മാനിച്ചു. അംഗൻവാടി ടീച്ചർ പി. ശരീഫ അധ്യക്ഷത വഹിച്ചു. വർക്കർ പി. പ്രീത, രക്ഷിതാക്കളായ ടി.കെ.കെ. സുഹന, വണ്ണത്താങ്കണ്ടി ശബ്ന, എടവത്ത് താഴകുനി റഷീദ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/175086/ayancherygramapanchayath-awarded-prizes-students-who-performed-anganwadi-arts-festivals)