---
title: "പക്രതളം ചുരം ആറാം വളവില്‍ തീപ്പിടുത്തം ; ടൊമ്പോ ട്രാവലര്‍ കത്തി നശിച്ചു"
english_title: "Fire at the sixth bend of the sidewalk pass The Tompo Traveler knife was destroyed"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/17510/fire-at-the-sixth-bend-of-the-sidewalk-pass-the-tompo-traveler-knife-was-destroyed"
published_at: "2021-12-23T15:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c44355c735c_fire force .jpg"
keywords: []
---

# പക്രതളം ചുരം ആറാം വളവില്‍ തീപ്പിടുത്തം ; ടൊമ്പോ ട്രാവലര്‍ കത്തി നശിച്ചു

> **Lead Summary:** കുറ്റ്യാടി: പക്രതളം ചുരത്തില്‍ കാവിലുപാറ ഭാഗത്തെ ആറാം വളവിലുണ്ടായ തീപ്പിടുത്തത്തില്‍ ടൊമ്പോ ട്രാവലര്‍ കത്തി നശിച്ചു. കുരാചൂണ്ടില്‍ നിന്നും വയനാട് വെള്ളമുണ്ടയിലേക്ക് പോവുകയായിരുന്ന ട്രാവലാറാണ്കാവിലുംപാറയില്‍ വെച്ച് തീപിടിച്ചത്. ട്രാവലറില്‍ നിന്ന് തീ ഉയര്‍ന്നതോടെ വണ്ടിയിലുണ്ടായവരെല്ലാം പുറത്തേക്ക് ഇറങ്ങുകയായിരുന്നു.

## Article Content

കുറ്റ്യാടി: പക്രതളം ചുരത്തില്‍ കാവിലുപാറ ഭാഗത്തെ ആറാം വളവിലുണ്ടായ തീപ്പിടുത്തത്തില്‍ ടൊമ്പോ ട്രാവലര്‍ കത്തി നശിച്ചു. കുരാചൂണ്ടില്‍ നിന്നും വയനാട് വെള്ളമുണ്ടയിലേക്ക് പോവുകയായിരുന്ന ട്രാവലാറാണ്കാവിലുംപാറയില്‍ വെച്ച് തീപിടിച്ചത്. ട്രാവലറില്‍ നിന്ന് തീ ഉയര്‍ന്നതോടെ വണ്ടിയിലുണ്ടായവരെല്ലാം പുറത്തേക്ക് ഇറങ്ങുകയായിരുന്നു.

ഉടന്‍ തന്നെ നാദാപുരം ഫയര്‍ സ്റ്റേഷനില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചു. തീ പിടുത്തത്തില്‍ ട്രാവലര്‍ പൂര്‍ണ്ണമായും കത്തിനശിച്ചു.

നാദാപുരം ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ എ സി നന്ദകുമാര്‍, അസിസ്റ്റന്റ്് സ്റ്റേഷന്‍ ഓഫീസര്‍ ടി വിനോദന്‍, ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍മാരായ ബിജു, ഷൈനേഷ് , പ്രദീഷ് , ശ്രീരാജ് , അജേഷ്, ജെയ്‌സല്‍ , പ്രേംജിത്ത് , വിജേഷ് എന്നിവര്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/17510/fire-at-the-sixth-bend-of-the-sidewalk-pass-the-tompo-traveler-knife-was-destroyed)