ഇരിങ്ങൽ: (vatakaranews.in) സർഗാലയ അന്താരാഷ്ട്ര കലാ കര കൗശല മേളയുടെ സമാപനം 2024 ജനുവരി 8, തിങ്കളാഴ്ച വൈകീട്ട് 6.00 ന് നടക്കും. കോഴിക്കോട് നോർത്ത് സോൺ ഇൻസ്പക്ടർ ജനറൽ ഓഫ് പോലീസ് കെ. സേതു രാമൻ ഐ പി എസ് മുഖ്യാതിഥിയാകും.
പയ്യോളി മുനിസിപ്പാലിറ്റി ചെയർമാൻ വി. കെ. അബ്ദുറഹിമാൻ അധ്യക്ഷത വഹിക്കും. കോഴിക്കോട് ഇന്റർനാഷണൽ എയർപ്പോർട്ട് ഡയറക്ടർ ശേഷാദ്രിവാസം സുരേഷ്, യുഎൽസിസിഎസ് ചെയർമാൻ രമേശൻ പാലേരി, കേണൽ ഡി. നവീൻ ബെൻജിത്ത്,
പയ്യോളി മുനിസിപ്പാലിറ്റി കൌൺസിലർ മുഹമ്മദ് അഷ്റഫ്, കാലിക്കറ്റ് ചേംബർ ഓഫ് കോമേഴ്സ് പ്രസിഡന്റ്, വിനീഷ് വിദ്യാധരൻ, ഡെസ്റ്റിനേഷൻ കോഴിക്കോട് സൊസൈറ്റി പ്രസിഡന്റ്, ഡോ. ശ്രീകുമാർ. ജി, നോർത്ത് മലബാർ ടൂറിസം ഓർഗനൈസേഷൻ വൈസ് പ്രസിഡന്റ്, ടി. വി. മധുകുമാർ, സമഗ്ര ശിക്ഷാ കേരള സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ, ഡോ. ബി. ഷാജി, മലബാർ ടൂറിസം കൌൺസിൽ ജനറൽ സെക്രട്ടറി, രജീഷ് രാഘവൻ,
ക്രാഫ്റ്റ്‌സ് വില്ലേജ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, പി.പി ഭാസ്‌കരൻ, എൻ. ടി. അബ്ദുറഹിമാൻ, സബീഷ് കുന്നങ്ങോത്ത്, അഡ്വ. എസ്. സുനിൽ മോഹനൻ, സദക്കത്തുള്ള, എ. കെ. ബൈജു, പി. ടി. രാഘവൻ, എ. വി. ബാലകൃഷ്ണൻ, കെ. കെ. കണ്ണൻ, യു. ടി. കരീം തുടങ്ങിയവർ പങ്കെടുക്കും.
#curtain #fall #Sargaalaya #International #Arts #Crafts #Fair #concludes #tomorrow