---
title: "അഴിയൂരിലെ തീരദേശത്തെ കുറിച്ച് പഠിക്കാന്‍ മറൈന്‍  ഫിഷറീസ് ഉദ്യോഗസ്ഥര്‍ ഫീല്‍ഡ് പരിശോധന നടത്തി"
english_title: " Marine to learn about the coast of Azhiyur Fisheries officials conducted a field inspection"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/17518/marine-to-learn-about-the-coast-of-azhiyur-fisheries-officials-conducted-a-field-inspection"
published_at: "2021-12-23T16:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c450816be1e_cmfiri .jpg"
keywords: []
---

# അഴിയൂരിലെ തീരദേശത്തെ കുറിച്ച് പഠിക്കാന്‍ മറൈന്‍  ഫിഷറീസ് ഉദ്യോഗസ്ഥര്‍ ഫീല്‍ഡ് പരിശോധന നടത്തി

> **Lead Summary:** അഴിയൂര്‍: അഴിയൂരിലെ 5 കിലോമീറ്റര്‍ വരുന്ന തീരദേശത്ത് സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് ഉദ്യോഗസ്ഥര്‍ ഫീല്‍ഡ് തല പരിശോധന നടത്തി. ജൈവവൈവിധ്യ ബോര്‍ഡിന്റെ സഹായത്തോടെ തീരദേശ വാര്‍ഡുകളില്‍ നടത്താനുദ്ദേശിക്കുന്ന തീരതണല്‍ പദ്ധതിയുമായി ബന്ധപ്പെട്ടാണ് പരിശോധന നടത്തിയത്.

## Article Content

അഴിയൂര്‍: അഴിയൂരിലെ 5 കിലോമീറ്റര്‍ വരുന്ന തീരദേശത്ത് സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് ഉദ്യോഗസ്ഥര്‍ ഫീല്‍ഡ് തല പരിശോധന നടത്തി. ജൈവവൈവിധ്യ ബോര്‍ഡിന്റെ സഹായത്തോടെ തീരദേശ വാര്‍ഡുകളില്‍ നടത്താനുദ്ദേശിക്കുന്ന തീരതണല്‍ പദ്ധതിയുമായി ബന്ധപ്പെട്ടാണ് പരിശോധന നടത്തിയത്.

തോടുകളിലെ വെള്ളത്തിന്റെ സാമ്പിളും കടല്‍ത്തീരത്തുനിന്ന് ധാരാളം ശേഖരിച്ചു വില്‍പ്പന നടത്തുന്ന കക്കയുടെ തോടും സാമ്പിളായി സംഘം ശേഖരിച്ചു. കടല്‍ത്തീരത്തുള്ള മൂവായിരത്തോളം വീടുകളില്‍ ചെടി വിതരണം നടത്തി,കാര്‍ബണ്‍ ന്യൂട്രലിലേക്ക് കടല്‍ തീരത്തേ എത്തിക്കുവാനുമാണ് പദ്ധതി .ഓരോ വാര്‍ഡില്‍ നിന്ന് രണ്ട് തീര മിത്രങ്ങളെ തെരഞ്ഞെടുത്ത് പരിശീലിപ്പിച്ച് തീരെ സംരക്ഷണം ഉറപ്പുവരുത്തുന്നതുമാണ് കണ്ടല്‍കാട് മറ്റ് ചെടികള്‍ എന്നിവ ഏഴ് പൊതു സ്ഥലത്ത് നട്ടുവളര്‍ത്തുന്നതാണ്.

കടല്‍ത്തീരത്തെ മുഴുവന്‍ പ്ലാസ്റ്റിക് മാലിന്യങ്ങളും ഹരിതകര്‍മ്മസേന അംഗങ്ങളെ ഉപയോഗപ്പെടുത്തി നീക്കം ചെയ്യുന്നുണ്ട്. ഫീല്‍ഡ് പരിശോധനക്ക് CMFRI യിലെ (സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ )മുഖ്യ ശാസ്ത്രജ്ഞന്‍ ഡോക്ടര്‍ പി കെ അശോകന്‍, ശാസ്ത്രജ്ഞന്‍ ഡോക്ടര്‍ കെ വിനോദ്, ടെക്‌നിക്കല്‍ ഓഫീസര്‍ വി.എ കുഞ്ഞിക്കോയ എന്നിവര്‍ നേതൃത്വം നല്‍കി.

ജൈവവൈവിധ്യ ബോര്‍ഡ് ജില്ലാ കോഡിനേറ്റര്‍ കെ.പി മഞ്ജു, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ്, പഞ്ചായത്ത് മെമ്പര്‍മാരായ മൈമൂന ടീച്ചര്‍, സീനത്ത് ബഷീര്‍, സാലിം പുനത്തില്‍, കവിത അനില്‍കുമാര്‍, പി കെ പ്രീത, പ്രമോദ് മാട്ടാണ്ടി കെ ലീല എന്നിവര്‍ വിവരങ്ങള്‍ സംഘത്തിനു മുന്‍പില്‍ അവതരിപ്പിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/17518/marine-to-learn-about-the-coast-of-azhiyur-fisheries-officials-conducted-a-field-inspection)