---
title: "#donated | രോഗികൾക്ക് കൈത്താങ്ങാവാൻ മെഡിക്കൽ കിറ്റുകൾ സംഭാവന നൽകി "
english_title: "#Medical #kits #were #donated #patients"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/175221/medical-kits-were-donated-patients"
published_at: "2024-01-07T17:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659a9594a67b4_donated.jpg"
keywords: []
---

# #donated | രോഗികൾക്ക് കൈത്താങ്ങാവാൻ മെഡിക്കൽ കിറ്റുകൾ സംഭാവന നൽകി 

> **Lead Summary:** **ചോമ്പാല: [** രോഗികൾക്ക് സഹായം എത്തിക്കുന്നതിന്റെ ഭാഗമായി ബിച്ചുമ്മാ റിലീഫ് കമ്മിറ്റിക്ക് മെഡിക്കൽ കിറ്റുകൾ സംഭാവന നൽകി. റിലീഫ് കമ്മിറ്റിയുടെ പ്രസിഡന്റ് കൂടിയായ എ എസ് എഫ് അഷറഫ് ആണ് മെഡിക്കൽ കിറ്റുകൾ കമ്മിറ്റിക്ക് സംഭാവന നൽകിയത്.

## Article Content

**ചോമ്പാല: [** രോഗികൾക്ക് സഹായം എത്തിക്കുന്നതിന്റെ ഭാഗമായി ബിച്ചുമ്മാ റിലീഫ് കമ്മിറ്റിക്ക് മെഡിക്കൽ കിറ്റുകൾ സംഭാവന നൽകി. റിലീഫ് കമ്മിറ്റിയുടെ പ്രസിഡന്റ് കൂടിയായ എ എസ് എഫ് അഷറഫ് ആണ് മെഡിക്കൽ കിറ്റുകൾ കമ്മിറ്റിക്ക് സംഭാവന നൽകിയത്.

നുസ്രത്തുൽ ഇസ്ലാം മദ്രസയിൽ വച്ച് നടന്ന ചടങ്ങിൽ ബീച്ചുമ്മാ ജുമാമസ്ജിദ് കമ്മിറ്റി പ്രസിഡന്റ് ഷംസീർ ചോമ്പാല മെഡിക്കൽ കിറ്റുകൾ ഏറ്റുവാങ്ങി. വീൽചെയർ, വാക്കിംഗ് സ്റ്റിക്കുകൾ, വാട്ടർ ബെഡ്, തുടങ്ങിയവയാണ് മെഡിക്കൽ കിറ്റിലുണ്ടായിരുന്നത്.

ജീവകാരുണ്യ സേവന മേഖലയിൽ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരം സംരംഭത്തിന് തുടക്കമിട്ടതെന്നും ആവശ്യക്കാർക്ക് റിലീഫ് കമ്മിറ്റിയെ സമീപിക്കാമെന്നും ഉപയോഗം കഴിഞ്ഞ മെഡിക്കൽ കിറ്റുകൾ കമ്മിറ്റി സ്വീകരിക്കുമെന്നും ചടങ്ങിൽ വെച്ച് എ എസ് എഫ് അഷറഫ് പറഞ്ഞു.

ബീച്ചുമ്മാ ജുമാ മസ്ജിദ് കമ്മിറ്റി സെക്രട്ടറി അസീസ് എ കെ, റിലീഫ് കമ്മിറ്റി സെക്രട്ടറി ഷഹീർ കുയ്യാലിൽ, അബൂബക്കർ സി,ഇബ്രാഹിം എം കെ,റാജിസ് കെ കെ, റഹീസ് എം കെ, ഇൻഷാദ് എം കെ, നാസർ കെ കെ, മനാഫ് പി കെ, സമീർ എ കെ,റിയാസ് എം കെ, റഹീസ് പി കെ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/175221/medical-kits-were-donated-patients)