---
title: "വടകരയില്‍ ഭക്ഷ്യ സുരക്ഷ - ലീഗല്‍ മെട്രോളജി സ്‌ക്വാഡ് പരിശോധന നടത്തി "
english_title: " Food Security - Legal Metrology Squad inspects Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/17526/food-security-legal-metrology-squad-inspects-vadakara"
published_at: "2021-12-23T17:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c460306d1ea_vegitables sneha .jpg"
keywords: []
---

# വടകരയില്‍ ഭക്ഷ്യ സുരക്ഷ - ലീഗല്‍ മെട്രോളജി സ്‌ക്വാഡ് പരിശോധന നടത്തി 

> **Lead Summary:** വടകര: ക്രിസ്തുമസ് - ന്യൂയര്‍ പ്രമാണിച്ച് സിവില്‍ സപ്ലൈസ് ഭക്ഷ്യ സുരക്ഷ, ലീഗല്‍ മെട്രോളജി വകുപ്പുകളുടെ നേതൃത്വത്തിലുള്ള സംയുക്ത പരിശോധന സ്‌ക്വാഡ് ഇന്ന് വടകര മാര്‍ക്കറ്റിന് സമീപത്തെ വിവിധ പച്ചക്കറി സ്റ്റാളുകളിലും പഴയ സ്റ്റാന്‍ഡ് പരിസരത്തെ ബേക്കറികളിലും പരിശോധന നടത്തി.

## Article Content

വടകര: ക്രിസ്തുമസ് - ന്യൂയര്‍ പ്രമാണിച്ച് സിവില്‍ സപ്ലൈസ് ഭക്ഷ്യ സുരക്ഷ, ലീഗല്‍ മെട്രോളജി വകുപ്പുകളുടെ നേതൃത്വത്തിലുള്ള സംയുക്ത പരിശോധന സ്‌ക്വാഡ് ഇന്ന് വടകര മാര്‍ക്കറ്റിന് സമീപത്തെ വിവിധ പച്ചക്കറി സ്റ്റാളുകളിലും പഴയ സ്റ്റാന്‍ഡ് പരിസരത്തെ ബേക്കറികളിലും പരിശോധന നടത്തി.

പരിശോധനയില്‍ മത്സ്യ മാര്‍ക്കറ്റില്‍ ഉള്ള പച്ചക്കറി കടകളില്‍ പാക്കിംഗ് സ്ലിപ് ഇല്ലാത്ത പാക്കറ്റ് ഭക്ഷ്യ വസ്തുക്കളും ഉണക്കമീന്‍ ,അച്ചാര്‍, മുളക് കൊണ്ടാട്ടം പോലുള്ളവയും കണ്ടെത്തി. ഇവ അപ്പോള്‍ തന്നെ വില്‍പന സ്ഥലത്ത് നിന്നും എടുത്തുമാറ്റി മേലില്‍ ഇങ്ങനെയുള്ള വില്‍പനയ്ക്ക് വെക്കരുതെന്ന താക്കീത് നല്‍കി. കൂടാതെ പല പച്ചക്കറി കടകളിലും മുന്‍സിപ്പല്‍ ലൈസന്‍സ് ഭക്ഷ്യ സുരക്ഷ ലൈസന്‍സ് എന്നിവയില്ലാതെ പ്രവര്‍ത്തിക്കുന്നതായും കണ്ടെത്തി.

ഒരാഴ്ച്ക്കകം ലൈസന്‍സുകള്‍ നേടി ഓഫീസില്‍ ഹാജരാക്കാനായി നിര്‍ദ്ദേശം നല്‍കി. പലയിടത്തും വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാനും നിര്‍ദ്ദേശം നല്‍കി. മാര്‍ക്കറ്റ് റോഡിലെ കോഫീ ഹൗസിലേക്ക് പോകുന്ന വഴിയില്‍ പ്രവര്‍ത്തിക്കുന്ന ഫ്രൂട്ട് സ്റ്റാളില്‍ പഴകിയ മാങ്ങ നല്ലതിന്റ കൂടെ ഇടകലര്‍ത്തി വില്പനയ്ക്ക് വെച്ചതായി കണ്ടെത്തി. ഇവ അപ്പോള്‍ തന്നെ എടുത്തുമാറ്റി,മിക്ക പച്ചക്കറി കടകളിലും വിലാവിവര പട്ടിക ഇല്ല. അളവ് തൂക്ക മുദ്ര സര്‍ട്ടിഫിക്കറ്റുകള്‍ ഇല്ലാത്ത പച്ചക്കറി കടകള്‍ പോലും പരിശോധനയില്‍ കണ്ടെത്താന്‍ കഴിഞ്ഞു. ബേക്കറികളിലും പച്ചക്കറി കടകളിലും പരിശോധന നടത്തി.

ബേക്കറികളില്‍ ചില ഭക്ഷ്യ വസ്തുക്കള്‍ സ്ലിപ് ഇല്ലാതെയും ചിലത് പറിച്ച് മാറ്റി വീണ്ടും ഒട്ടിക്കാന്‍ പാകത്തില്‍ കവറിനു പുറത്ത് സ്ലിപ് ഒട്ടിച്ചതായി കണ്ടെത്തി. ഇത്തരം പാക്കറ്റുകള്‍ എടുത്തു മാറ്റാന്‍ നിര്‍ദ്ദേശം നല്‍കി.

പരിശോധനയില്‍ അസി. താലുക്ക് സപ്ലൈ ഓഫീസര്‍ സീമ. പി , ലീഗല്‍ മെട്രോളജി വകുപ്പില്‍ നിന്നുള്ള ഇന്‍സ്‌പെക്ടിങ് അസിസ്റ്റന്റ് മനോജ് കെ, റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരയ കുഞ്ഞികൃഷ്ണന്‍. ,കെ.പി, ശ്രീധരന്‍. കെ.കെ, വിജീഷ് ടി. എം എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/17526/food-security-legal-metrology-squad-inspects-vadakara)