---
title: "#ManalilMohanan | പരിസ്ഥിതി പ്രവർത്തനത്തിനുള്ള സംസ്ഥാനതല അവാർഡ് മണലിൽ മോഹനന് "
english_title: "#State #level #award #environmental #work #ManalilMohanan"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/175706/state-level-award-environmental-work-manalilmohanan"
published_at: "2024-01-09T21:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659d6db27c424_award.jpg"
keywords: []
---

# #ManalilMohanan | പരിസ്ഥിതി പ്രവർത്തനത്തിനുള്ള സംസ്ഥാനതല അവാർഡ് മണലിൽ മോഹനന് 

> **Lead Summary:** **വടകര: [** കേരള പ്ലാസ്റ്റിക് മാനുഫാക്ചേഴ്സ് അസോസിയേഷന്റെ 2023ലെ പരിസ്ഥിതി പ്രവർത്തനത്തിനുള്ള സംസ്ഥാനതല അവാർഡ് വടകര സ്വദേശിയായ മണലിൽ മോഹനന്. എറണാകുളം ഹോട്ടൽ ലിങ്ക് കാസിലിൽ വച്ച് എം.പി ഹൈബി ഈഡൻ അവാർഡ് മണലിൽ മോഹനന് സമ്മാനിച്ചു.

## Article Content

**വടകര: [** കേരള പ്ലാസ്റ്റിക് മാനുഫാക്ചേഴ്സ് അസോസിയേഷന്റെ 2023ലെ പരിസ്ഥിതി പ്രവർത്തനത്തിനുള്ള സംസ്ഥാനതല അവാർഡ് വടകര സ്വദേശിയായ മണലിൽ മോഹനന്. എറണാകുളം ഹോട്ടൽ ലിങ്ക് കാസിലിൽ വച്ച് എം.പി ഹൈബി ഈഡൻ അവാർഡ് മണലിൽ മോഹനന് സമ്മാനിച്ചു.

ദിവസേനയുള്ള പ്രഭാത നടത്തിനിടയിലെ മാലിന്യ ശേഖരണത്തിനും മാലിന്യ പുനരുപയോഗത്തിനും ആണ് ഈ അംഗീകാരം. നിലവിൽ വടകര മുനിസിപ്പാലിറ്റിയിലെ ഹരിയാലി ഹരിത സഹായ സ്ഥാപനം ഡയറക്ടർ, കോഴിക്കോട് മാലിന്യമുക്ത നവകേരളം ജില്ലാ കോർഡിനേറ്റർ, ശാസ്ത്രസാഹിത്യപരിഷത് ജില്ലാ പരിസ്ഥിതി ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ച് വരികയാണ് മണലിൽ മോഹനൻ.

മലിനീകരണ നിയന്ത്രണ ബോർഡ്, ശുചിത്വമിഷൻ, ക്ലീൻ കേരള എന്നീ വകുപ്പുകളിലെ വിദഗ്ധരടങ്ങുന്ന ജൂറി കമ്മിറ്റിയാണ് അവാർഡ് നിർണയം നടത്തിയത്. മികച്ച മാലിന്യ പരിപാലനത്തിനുള്ള സ്ഥാപനത്തിന് കണ്ണൂർ ജില്ല ക്ലീൻ കേരള കമ്പനി, ജലാശയങ്ങളിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് പുനരു പയോഗിക്കുന്നതിന് തിരുവനന്തപുരം ജില്ലയിലെ ബിനു പുഞ്ചക്കരി എന്ന ആൾക്കും ലഭിച്ചു.

എം. എസ് ജോർജ് അധ്യക്ഷത വഹിച്ചു. സിപ്പെറ്റ് ജോയിന്റ് ഡയറക്ടർ കെ. എ.രാജേഷ്, കുസാറ്റ് മേധാവി പ്രൊഫ. പ്രശാന്ദ് ആർ.കൃഷ്ണ, കെ എസ് എസ് ഐ എ പ്രസിഡന്റ് എ.നിസാരുദ്ദീൻ, ജെ.സുനിൽ തുടങ്ങിയവർ. സംസാരിച്ചു മണലിൽ മോഹനന് ലഭിച്ച അവാർഡ് തുക മികച്ച രീതിയിൽ മാലിന്യപരിപാലനം നടത്തുന്ന ഓരോ ജില്ലയിലെ കുട്ടികൾക്ക് പുരസ്കാരം നൽകാനായി സർക്കാരിന് കൈമാറും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/175706/state-level-award-environmental-work-manalilmohanan)