---
title: "#kaniv | കനിവ്; വടകര നഗരസഭ ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു "
english_title: "#kaniv #Vadakara #Municipal #Corporation #organized #Bhinnasheshi #Kalotsavam"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/175807/kaniv-vadakara-municipal-corporation-organized-bhinnasheshi-kalotsavam"
published_at: "2024-01-10T12:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659e47db1bc3d_kaniv.jpg"
keywords: []
---

# #kaniv | കനിവ്; വടകര നഗരസഭ ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു 

> **Lead Summary:** **വടകര: [** നഗരസഭ ഭിന്നശേഷി കലോത്സവം കനിവ് 2023-24 നഗരസഭാ ടൗൺ ഹാളിൽ വച്ച് നടന്നു. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തുന്ന കലോത്സവ പരിപാടിയിൽ എല്ലാ മക്കളും ആടിയും പാടിയും അരങ്ങ് തകർത്തു.

## Article Content

**വടകര: [** നഗരസഭ ഭിന്നശേഷി കലോത്സവം കനിവ് 2023-24 നഗരസഭാ ടൗൺ ഹാളിൽ വച്ച് നടന്നു. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തുന്ന കലോത്സവ പരിപാടിയിൽ എല്ലാ മക്കളും ആടിയും പാടിയും അരങ്ങ് തകർത്തു.

നഗരസഭയുടെ വിവിധ വാർഡുകളിൽ നിന്ന് എത്തിയ നൂറു വിദ്യാർത്ഥികളും രക്ഷിതാക്കളും കലോത്സവ പരിപാടിയിൽ പങ്കെടുത്തു. എല്ലാ കുട്ടികളും അവരുടെ സർഗ്ഗാത്മകമായ കഴിവുകൾ പ്രകടിപ്പിക്കാനായി ഒരു ദിവസം ഒത്തു ചേർന്നപ്പോൾ രക്ഷിതാക്കൾക്കും അധ്യാപകർക്കും മനസ്സ് നിറഞ്ഞ ഒരു പരിപാടിയാക്കി മാറ്റുവാൻ കഴിഞ്ഞു.

കലോത്സവ പരിപാടി നഗരസഭ ചെയർപേഴ്സൺ കെ പി ബിന്ദു ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ കെ പ്രഭാകരൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ വൈസ് ചെയർമാൻ പി സജീവ് കുമാർ അധ്യക്ഷത വഹിച്ചു.

സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എ പി പ്രജിത. എം ബിജു, നഗരസഭാ സെക്രട്ടറി എം കെ ഹരീഷ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. നിർവഹണ ഉദ്യോഗസ്ഥ ജാസ്മിൻ ചടങ്ങിന് നന്ദി അർപ്പിച്ച് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/175807/kaniv-vadakara-municipal-corporation-organized-bhinnasheshi-kalotsavam)