---
title: "#felicitate | സംസ്ഥാന ക്യാമ്പൂരിയിൽ രണ്ടാം സ്ഥാനം നേടിയ വടകര കണ്ടിജന്റിനുള്ള സ്വീകരണം നടത്തി "
english_title: "#reception #held #Vadakara #contingent #who #won #second #position #State #Campuri"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/175952/reception-held-vadakara-contingent-who-won-second-position-state-campuri"
published_at: "2024-01-10T23:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659ed6074b627_felicitate.jpg"
keywords: []
---

# #felicitate | സംസ്ഥാന ക്യാമ്പൂരിയിൽ രണ്ടാം സ്ഥാനം നേടിയ വടകര കണ്ടിജന്റിനുള്ള സ്വീകരണം നടത്തി 

> **Lead Summary:** **വടകര: [ **സംസ്ഥാന ക്യാമ്പൂരിയിൽ രണ്ടാം സ്ഥാനം നേടിയ വടകര കണ്ടിജന്റിനുള്ള സ്വീകരണം, ക്യാമ്പൂരി ഗാന ശില്പികളായ പി കെ സഹദേവനും സംഘത്തിനുമുള്ള അനുമോദനം, പട്രോൾ ലീഡേഴ്സ് ജാംബൂരറ്റിൽ പങ്കെടുത്ത സ്കൗട്ടുകൾക്കും യൂനിറ്റ് ലീഡർക്കുമുള്ള സ്വീകരണം എന്നീ പരിപാടികൾ വടകര എസ് ജി എം എസ് ബി സ്കൂളിൽ വച്ച് നടന്നു.

## Article Content

**വടകര: [ **സംസ്ഥാന ക്യാമ്പൂരിയിൽ രണ്ടാം സ്ഥാനം നേടിയ വടകര കണ്ടിജന്റിനുള്ള സ്വീകരണം, ക്യാമ്പൂരി ഗാന ശില്പികളായ പി കെ സഹദേവനും സംഘത്തിനുമുള്ള അനുമോദനം, പട്രോൾ ലീഡേഴ്സ് ജാംബൂരറ്റിൽ പങ്കെടുത്ത സ്കൗട്ടുകൾക്കും യൂനിറ്റ് ലീഡർക്കുമുള്ള സ്വീകരണം എന്നീ പരിപാടികൾ വടകര എസ് ജി എം എസ് ബി സ്കൂളിൽ വച്ച് നടന്നു.

സ്കൗട്ട് കണ്ടിജന്റ് ലീഡർ സി സുനീഷ് കുമാർ ക്യാമ്പൂരി റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലയ്ക്ക് വേണ്ടി നേടിയ സർട്ടിഫിക്കറ്റ്, ട്രോഫി , മെമന്റോ എന്നിവ കണ്ടിജന്റ് ലീഡർമാരായ സുനീഷ് കുമാർ , ശശികല കെ. കെ എന്നിവരും റീജിയണൽ പ്രോഗ്രാമിന്റെ മെമന്റോ വി.കെ സതീശനും ജില്ലാ സെക്രട്ടറി പി. പ്രവീണിന് കൈമാറി.

സഹദേവൻ മാസ്റ്റർക്കുള്ള മെമന്റോ ജില്ലാ കമ്മീഷണർ സ്കൗട്ട് (AR) സി.കെ മനോജ് കുമാറും, ഗാനാലാപനം നടത്തിയ കുട്ടികൾക്കുള്ള മെമന്റോ കെ.കെ ജിഷ കമ്മീഷണർ ഗൈഡ് (AR) എന്നിവർ വിതരണം ചെയ്തു. കണ്ടിജന്റ് അംഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റുകൾ ഡി ടി സി (എസ്) വി കെ മോഹനൻ, ഡി ടി സി (ജി) ദിവ്യപ്രഭ എന്നിവർ ചേർന്ന് വിതരണം ചെയ്തു. സെക്രട്ടറി പി. പ്രവീൺ സ്വാഗതവും, ജോ. സെക്രട്ടറി സി.പി ശ്രീജ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/175952/reception-held-vadakara-contingent-who-won-second-position-state-campuri)