---
title: "'ഒരു തൈ നടാം....  സുഗതകുമാരി  ടീച്ചറുടെ  ഒന്നാം ചരമ വാര്‍ഷിക ദിനം ആചരിച്ചു "
english_title: " Sugathakumari Anniversary of the first death of a teacher Observed"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/17609/sugathakumari-anniversary-of-the-first-death-of-a-teacher-observed"
published_at: "2021-12-24T12:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c56bbb522b4_vadayam kandi .jpg"
keywords: []
---

# 'ഒരു തൈ നടാം....  സുഗതകുമാരി  ടീച്ചറുടെ  ഒന്നാം ചരമ വാര്‍ഷിക ദിനം ആചരിച്ചു 

> **Lead Summary:** വടകര: കവിയും പരിസ്ഥിതി പ്രവര്‍ത്തകയും ആയിരുന്ന സുഗതകുമാരിയുടെ ഒന്നാം ചരമ വാര്‍ഷിക ദിനം തിരുവള്ളൂര്‍ ശാന്തിനികേതന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പരിസ്ഥിതി സംഘം 'ഒരു തൈ നടാം....' എന്ന പേരില്‍ ആചരിച്ചു. വൃക്ഷത്തൈ നടല്‍, കവിത ശകലം ഹൃദിസ്ഥമാക്കല്‍ തുടങ്ങിയവ ആയിരുന്നു പരിപാടി.

## Article Content

വടകര: കവിയും പരിസ്ഥിതി പ്രവര്‍ത്തകയും ആയിരുന്ന സുഗതകുമാരിയുടെ ഒന്നാം ചരമ വാര്‍ഷിക ദിനം തിരുവള്ളൂര്‍ ശാന്തിനികേതന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പരിസ്ഥിതി സംഘം 'ഒരു തൈ നടാം....' എന്ന പേരില്‍ ആചരിച്ചു. വൃക്ഷത്തൈ നടല്‍, കവിത ശകലം ഹൃദിസ്ഥമാക്കല്‍ തുടങ്ങിയവ ആയിരുന്നു പരിപാടി.

പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം സ്‌കൂള്‍ വളപ്പില്‍ പേരക്ക തൈ നട്ടു കൊണ്ട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എഫ് എം മുനീര്‍ നിര്‍വഹിച്ചു. പിടിഎ പ്രസിഡണ്ട് പി സമീര്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ പ്രസിത കൂടത്തില്‍, വടയക്കണ്ടി നാരായണന്‍, എന്‍ എസ് അനുശ്രീ, മുഹമ്മദ് ബായിസ്, ഷദീദ മുംതാസ്, മിസാല്‍ മുഹമ്മദ്, കെ ഫായിസ് തുടങ്ങിയവര്‍ സംസാരിച്ചു.

വിദ്യാര്‍ത്ഥികള്‍ സുഗതകുമാരിയുടെ കവിത ശകലങ്ങള്‍ എഴുതി കൊണ്ടുവന്നു പ്രത്യേകം കെട്ടി തയ്യാറാക്കിയ ചരടില്‍ കോര്‍ത്തു വെച്ചു. സുഗതകുമാരിയുടെ കവിതകളുടെ ആലാപനം നടന്നു. എന്‍ പി ജിഷ, സികെ ഷാക്കിറ, എം ദിവ്യ, പി ഫസീല,പത്മ കുമാരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/17609/sugathakumari-anniversary-of-the-first-death-of-a-teacher-observed)