---
title: "#AlumniMeet | ചോമ്പാൽ ബിഇഎം യുപി സ്‌കൂൾ പൂർവ്വ വിദ്യാർഥി സംഗമം ശനിയാഴ്ച "
english_title: "#Chompal #BEMUPSchool #Alumni #Meet #Saturday"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/176159/chompal-bemupschool-alumni-meet-saturday"
published_at: "2024-01-11T21:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a00c961468f_bem.jpg"
keywords: []
---

# #AlumniMeet | ചോമ്പാൽ ബിഇഎം യുപി സ്‌കൂൾ പൂർവ്വ വിദ്യാർഥി സംഗമം ശനിയാഴ്ച 

> **Lead Summary:** **വടകര: [** ചോമ്പാൽ ബിഇഎം യുപി സ്‌കൂൾ പൂർവ്വ വിദ്യാർഥി സംഗമം ശനിയാഴ്ച രാവിലെ ഒമ്പതു മുതൽ സ്‌കൂളിൽ നടക്കുമെന്ന് ഓൾഡ് സ്‌റ്റുഡൻസ് ഓർഗനൈസേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 1845ൽ സ്‌ഥാപിതമായ ചോമ്പാലിലെ പാതിരി കുന്നിൽ സ്ഥിതി ചെയ്യുന്ന സ്‌കുളിന് 178 വർഷത്തെ വിദ്യാഭ്യാസ പാരമ്പര്യമുണ്ട്.

## Article Content

**വടകര: [** ചോമ്പാൽ ബിഇഎം യുപി സ്‌കൂൾ പൂർവ്വ വിദ്യാർഥി സംഗമം ശനിയാഴ്ച രാവിലെ ഒമ്പതു മുതൽ സ്‌കൂളിൽ നടക്കുമെന്ന് ഓൾഡ് സ്‌റ്റുഡൻസ് ഓർഗനൈസേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 1845ൽ സ്‌ഥാപിതമായ ചോമ്പാലിലെ പാതിരി കുന്നിൽ സ്ഥിതി ചെയ്യുന്ന സ്‌കുളിന് 178 വർഷത്തെ വിദ്യാഭ്യാസ പാരമ്പര്യമുണ്ട്.

ബാസൽ ഇവാഞ്ചലിക്കൽ മിഷൻ അപ്പർ പ്രൈമറി എന്നതാണ് സ്‌കൂളിൻ്റെ പൂർണ്ണ നാമം. മലയാളികൾക്ക് ആദ്യമായി ഒരു മലയാളം നിഘണ്ടു സമ്മാനിച്ച ഡോ. ഹെർമ്മൻ ഗുണ്ടർട്ട് ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്. പൂർവ്വ വിദ്യാർഥി സംഗമം മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. സ്‌കൂൾ മാനേജർ റവ. സുനിൽ പുതിയാട്ടിൽ മുൻ അധ്യാപകരെ ആദരിക്കും.

ജീവിച്ചിരിക്കുന്ന ഏറ്റവും മുതിർന്ന 95 വയസ്സുള്ള പൂർവ്വ വിദ്യാർഥി ബെഞ്ചമിൻ ജോൺ എടച്ചേരിയെ ആദരിക്കും. സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥികളെ ഒരു സംഘടനയിൽ ഒന്നിപ്പിക്കുക, സ്‌കുളിനെ മികച്ച നിലവാരത്തിലേക്ക് എത്തിക്കുക, സ്‌കൂളിലെ നിലവിലുള്ള വിദ്യാർത്ഥികളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും ഇടയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ, കലാ,കായിക, വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടപ്പിലാക്കുക തുടങ്ങിയവയാണ് പൂർവ്വ വിദ്യാർത്ഥി സംഘടനമുഖ്യമായും ഉദ്ദേശിക്കുന്നത്.

വാർത്താ സമ്മേളത്തിൽ എം വി ജയപ്രകാശ്, ഇസ്മ‌യിൽ കേളോത്ത്, കെ ലീല, ഹാരിസ് മുക്കാളി, കെ പി ജയപ്രദീഷ്, വി പി മോഹൻദാസ് തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/176159/chompal-bemupschool-alumni-meet-saturday)