---
title: "വടകര പുതിയ ബസ് സ്റ്റാന്‍ഡില്‍  നിന്നും  ഡോഗ് സ്‌ക്വാഡ് വിദേശ മദ്യം പിടികൂടി"
english_title: " Foreign Liquor Smuggling: Dog Squad Arrested"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/17630/foreign-liquor-smuggling-dog-squad-arrested"
published_at: "2021-12-24T14:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c585bbab98b_dog squad.jpg"
keywords: []
---

# വടകര പുതിയ ബസ് സ്റ്റാന്‍ഡില്‍  നിന്നും  ഡോഗ് സ്‌ക്വാഡ് വിദേശ മദ്യം പിടികൂടി

> **Lead Summary:** വടകര: സ്വകാര്യ ബസ്സില്‍ കടത്തുകയായിരുന്ന വിദേശമദ്യം ഡോഗ് സ്‌ക്വാഡ് പിടികൂടി. വ്യാഴാഴ്ച വൈകീട്ട് പുതിയ ബസ് സ്റ്റാന്‍ഡില്‍ ഡോഗ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് 15 കുപ്പി മദ്യം കണ്ടെത്തിയത്.

## Article Content

വടകര: സ്വകാര്യ ബസ്സില്‍ കടത്തുകയായിരുന്ന വിദേശമദ്യം ഡോഗ് സ്‌ക്വാഡ് പിടികൂടി. വ്യാഴാഴ്ച വൈകീട്ട് പുതിയ ബസ് സ്റ്റാന്‍ഡില്‍ ഡോഗ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് 15 കുപ്പി മദ്യം കണ്ടെത്തിയത്.

കണ്ണൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കെ. എല്‍ 18. ആര്‍1080 ഡെല്‍മാസ് ബസ്സില്‍ ബാഗിലായി സൂക്ഷിച്ച മദ്യമാണ് റാഗി എന്ന പോലീസ് നായ കണ്ടെത്തിയത് മദ്യം കടത്തിയ ആളെ തിരിച്ചറിഞ്ഞില്ല.

കൃസ്മസ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി മാഹിയില്‍ നിന്നുള്ള മദ്യക്കടത്ത് തടയാന്‍ എക്‌സൈസ് പൊലീസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

** കഞ്ചാവ് കൈവശം വെച്ച കേസില്‍ കഠിന തടവും പിഴയും **

വടകര: കഞ്ചാവ് കൈവശം വെച്ച കേസില്‍ യുവാവിന് കഠിന തടവും പിഴയും .കോഴിക്കോട് പൂവാട്ട് പറമ്പ് മായങ്കോട്ട് താഴം ജംഷിദ്(37)നെയാണ് വടകര എന്‍. ഡി .പി .എസ് കോടതി ജഡ്ജ് വി. പി .എം സുരേഷ്ബാബു ശിക്ഷിച്ചത്. ഒരു വര്‍ഷം കഠിന തടവും,പതിനായിരം രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ ഒരു മാസം കൂടി കഠിന തടവ് അനുഭവിക്കണം.2017 ജൂലൈ മൂന്നിനാണ് കേസിനാസ്പദമായ സംഭവം.കുറ്റിക്കാട്ടൂര്‍ ആനക്കുഴികര വെച്ച് 1200 ഗ്രാം കഞ്ചാവുമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/17630/foreign-liquor-smuggling-dog-squad-arrested)