---
title: "#suicideattempt | വടകരയിൽ കാറിൽ പെട്രോൾ ഒഴിച്ചു തീകൊളുത്തി യുവാവിന്റെ ആത്മഹത്യാശ്രമം "
english_title: "#young #man #attempted #suicide #pouring #petrol #car #setting #fire #vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/176377/young-man-attempted-suicide-pouring-petrol-car-setting-fire-vadakara"
published_at: "2024-01-12T20:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a155a0d37ea_fire.jpg"
keywords: []
---

# #suicideattempt | വടകരയിൽ കാറിൽ പെട്രോൾ ഒഴിച്ചു തീകൊളുത്തി യുവാവിന്റെ ആത്മഹത്യാശ്രമം 

> **Lead Summary:** **വടകര: [ **വടകര ദേശീയപാതയിൽ മീത്തലെ മുക്കാളിയിൽ കാറിൽ പെട്രോൾ ഒഴിച്ചു തീകൊളുത്തി യുവാവിന്റെ ആത്മഹത്യാശ്രമം. പേരാമ്പ്ര എരവട്ടൂർ സ്വദേശി ബിജു ആണ് ആത്മഹത്യാശ്രമം നടത്തിയത്.

## Article Content

**വടകര: [ **വടകര ദേശീയപാതയിൽ മീത്തലെ മുക്കാളിയിൽ കാറിൽ പെട്രോൾ ഒഴിച്ചു തീകൊളുത്തി യുവാവിന്റെ ആത്മഹത്യാശ്രമം. പേരാമ്പ്ര എരവട്ടൂർ സ്വദേശി ബിജു ആണ് ആത്മഹത്യാശ്രമം നടത്തിയത്.

ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. കാറിൽനിന്നു പുക ഉയരുന്നതു കണ്ട നാട്ടുകാർ കാറിന്റെ ചില്ലു തകർത്തു ബിജുവിനെ പുറത്തെടുത്തു. ആദ്യം മാഹി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച ബിജുവിനെ പിന്നീടു കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. 80 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. മാഹി കാനറാ ബാങ്ക് ജീവനക്കാരനാണ് ബിജു.

പെട്രോൾ കൊണ്ടുവന്ന കന്നാസ് പൊലീസ് കണ്ടെടുത്തു. ഡിവൈഎസ്പി ആർ.ഹരി പ്രസാദ് സ്ഥലത്തെത്തി. അഗ്നി രക്ഷാസേനയും ചോമ്പാല പൊലീസും തുടർ നടപടി സ്വീകരിച്ചു.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/176377/young-man-attempted-suicide-pouring-petrol-car-setting-fire-vadakara)