---
title: "#dedicationday | പുനത്തിൽ ഗുളികൻ കുട്ടിച്ചാത്തൻ പ്രതിഷ്ഠാദിനം 15 ന് "
english_title: "#day #dedication #Gulikan #Kuttichathan #Punathil"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/176381/day-dedication-gulikan-kuttichathan-punathil"
published_at: "2024-01-12T20:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a1593598e2b_temple.jpg"
keywords: []
---

# #dedicationday | പുനത്തിൽ ഗുളികൻ കുട്ടിച്ചാത്തൻ പ്രതിഷ്ഠാദിനം 15 ന് 

> **Lead Summary:** **വടകര : [** വൈക്കിലശ്ശേരി ക്രേഷ്മുക്ക് പുനത്തിൽ ഗുളികൻ കുട്ടിച്ചാത്തൻ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനവും ലക്ഷംദീപം സമർപ്പണവും മാസം 15-ന് നടക്കുമെന്ന് സംഘാടകർ വടകരയിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

## Article Content

**വടകര : [** വൈക്കിലശ്ശേരി ക്രേഷ്മുക്ക് പുനത്തിൽ ഗുളികൻ കുട്ടിച്ചാത്തൻ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനവും ലക്ഷംദീപം സമർപ്പണവും മാസം 15-ന് നടക്കുമെന്ന് സംഘാടകർ വടകരയിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

രാവിലെ അഞ്ചുമണിക്ക് ഗണപതിഹോമം. വൈകീട്ട് നാലിന് ഘോഷയാത്ര, 4.30-ന് ഗോകുലം ഗോപാലനെയും ഭാര്യ ജലജാ ഗോപാലനെയും ആദരിക്കും. വൈകീട്ട് 5.30-ന് ലക്ഷം ദീപം സമർപ്പണം നടക്കും.

ഗോപാലനും ഭാര്യയും ചേർന്ന് ആദ്യദീപം തെളിയിക്കുമെന്ന് സംഘാടകർ പറഞ്ഞു. വാർത്ത സമ്മേളനത്തിൽ പി.എൻ. സജീവൻ, എ.എം. പത്മനാഭൻ, എം.എം. ബിജു, അനീഷ് പുനത്തിൽ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/176381/day-dedication-gulikan-kuttichathan-punathil)