---
title: "ചോമ്പാല്‍ ഹാര്‍ബറിലെ വലിയ കല്ല്  പാറയെ പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തണം"
english_title: " Large rock in Chompal Harbor The rock should be included in the heritage list"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/17645/large-rock-in-chompal-harbor-the-rock-should-be-included-in-the-heritage-list"
published_at: "2021-12-24T15:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c599dc455e4_ayisha ummer.jpg"
keywords: []
---

# ചോമ്പാല്‍ ഹാര്‍ബറിലെ വലിയ കല്ല്  പാറയെ പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തണം

> **Lead Summary:** **അഴിയൂര്‍:** ചോമ്പാല്‍ ഹാര്‍ബറിന് സമീപത്ത് 500 മീറ്റര്‍ മാറി കടലില്‍ സ്ഥിതി ചെയ്യുന്ന വലിയ കല്ല് പാറയെ ജൈവവൈവിധ്യബോര്‍ഡ് പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതി യോഗം ആവശ്യപ്പെട്ടു.

## Article Content

**അഴിയൂര്‍:** ചോമ്പാല്‍ ഹാര്‍ബറിന് സമീപത്ത് 500 മീറ്റര്‍ മാറി കടലില്‍ സ്ഥിതി ചെയ്യുന്ന വലിയ കല്ല് പാറയെ ജൈവവൈവിധ്യബോര്‍ഡ് പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതി യോഗം ആവശ്യപ്പെട്ടു.

കൂടാതെ കൂന്തല്‍ മത്സ്യത്തിന്റെ പ്രജനന സമയത്ത് അശാസ്ത്രീയമായി കുലച്ചല്‍ ഉപയോഗിച്ചുള്ള മത്സ്യബന്ധനം നിരോധിക്കണമെന്ന് ഫിഷറീസ് വകുപ്പിനോട് അഭ്യര്‍ത്ഥിക്കാനും യോഗം തീരുമാനിച്ചു.

യോഗത്തില്‍ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മര്‍ അധ്യക്ഷത വഹിച്ചു. ജൈവവൈവിധ്യ ബോര്‍ഡ് ജില്ലാ കോഡിനേറ്റര്‍ കെ പി മഞ്ജു, പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുല്‍ഹമീദ്, പി കെ പ്രകാശന്‍, കെ രാഗേഷ്, കെ അജിതകുമാരി, വി കെ കൃഷ്ണന്‍ , പ്രിയേഷ് മാളിയേക്കല്‍ എന്നിവര്‍ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/17645/large-rock-in-chompal-harbor-the-rock-should-be-included-in-the-heritage-list)