---
title: "വടകര മത്സ്യമാര്‍ക്കറ്റില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തി "
english_title: " Food Security at Vadakara Fish Market The department conducted the inspection"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/17655/food-security-at-vadakara-fish-market-the-department-conducted-the-inspection"
published_at: "2021-12-24T16:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c5a50505c74_MARCKET .jpg"
keywords: []
---

# വടകര മത്സ്യമാര്‍ക്കറ്റില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തി 

> **Lead Summary:** **വടകര**: ക്രിസ്തുമസ് പ്രമാണിച്ച് പൊതുവിപണി പരിശോധനയ്ക്കായി ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം രൂപീകരിച്ചിട്ടുള്ള സിവില്‍ സപ്ലൈസ് ഭക്ഷ്യ സുരക്ഷ, ലീഗല്‍ മെട്രോളജി വകുപ്പുകളുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്ന് വടകരയിലെ ബേക്കറികള്‍, ചേന്ദമംഗലത്തെ (സേവറി )ബേക്കറി ഇനങ്ങളുടെ നിര്‍മാണ യൂണിറ്റ് എന്നിവിടങ്ങളിലും വടകര മല്‍സ്യ മാര്‍ക്കറ്റിലും പരിശോധന നടത്തി.

## Article Content

**വടകര**: ക്രിസ്തുമസ് പ്രമാണിച്ച് പൊതുവിപണി പരിശോധനയ്ക്കായി ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം രൂപീകരിച്ചിട്ടുള്ള സിവില്‍ സപ്ലൈസ് ഭക്ഷ്യ സുരക്ഷ, ലീഗല്‍ മെട്രോളജി വകുപ്പുകളുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്ന് വടകരയിലെ ബേക്കറികള്‍, ചേന്ദമംഗലത്തെ (സേവറി )ബേക്കറി ഇനങ്ങളുടെ നിര്‍മാണ യൂണിറ്റ് എന്നിവിടങ്ങളിലും വടകര മല്‍സ്യ മാര്‍ക്കറ്റിലും പരിശോധന നടത്തി.

വടകരയിലെ സേവറി ഹോട്ടലില്‍ നടന്ന പരിശോധനയില്‍ കാലാവധിയുള്ള പഞ്ചായത്ത് ലൈസന്‍സ് , ഭക്ഷ്യ സുരക്ഷ ലൈസന്‍സ് എന്നിവ ഇല്ലാതെയാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തി. സേവറി ബേക്കറിയില്‍ കേക്ക് പോലുള്ള ഇനങ്ങള്‍ ബാച്ച് നമ്പര്‍ , തൂക്കംഎന്നിവ ഇല്ലാതെ വില്പനയ്ക്ക് വെച്ചതായി കണ്ടെത്തി. ഇവ മാറ്റാനായി നിര്‍ദ്ദേശിച്ചു. ചേന്ദമംഗലത്തെ സേവറി കേക്ക് നിര്‍മാണ യൂണിറ്റില്‍ പാക്കറ്റില്‍ ചേരുവകളുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്താത്ത കേക്ക്, ലഡു പാക്കറ്റുകള്‍ കണ്ടെത്തി. കൂടാതെ ബാച്ച് നമ്പര്‍ , നെറ്റ് വെയിറ്റ് എന്നിവയും ഇല്ലായെന്ന് കണ്ടെത്തി.. പരിശോധനയില്‍ ഇവ അടങ്ങുന്ന ലേബല്‍ പതിക്കാനായി നിര്‍ദേശിച്ച പെരുവട്ടന്‍ താഴയിലെ സേവറി ഹോട്ടലന് മലീനകരണ സര്‍ട്ടിഫിക്കറ്റ് ഉം ഹാജരാക്കാനായില്ല .

ഇവ കാണിച്ച് ഹോട്ടലിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. വടകര മത്സ്യ മാര്‍ക്കറ്റിലും സ്‌പെഷ്യല്‍ സ്‌ക്വാഡ് പരിശോധന നടത്തി. മാര്‍ക്കറ്റില്‍ നിന്നും ഗുണനിലവാര പരിശോധനയ്ക്കായി അയല, മത്തി, മാന്ത, ചെമ്മീന്‍, അയക്കൂറ, സ്രാവ്, മുള്ളുവാള , ചൈന ആവോലി എന്നീ ഇനങ്ങളുടെ സാമ്പിള്‍ പരിശോധനയ്ക്കായി ശേഖരിച്ചു. ഇവ സിവില്‍ സ്റ്റേഷനിലെത്തിയ ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ സഞ്ചരിക്കുന്ന ഗുണ പരിശോധന ലാബില്‍ അപ്പോള്‍ തന്നെ പരിശോധനയ്ക്ക് വിധേയമാക്കി. പരിശോധനയില്‍ മത്സ്യങ്ങളില്‍ അനധികൃതമായി ചേര്‍ക്കുന്ന ഫോര്‍മാല്‍ഡി ഹൈഡ് പോലുള്ള മാരക വിഷാംശങ്ങള്‍ ഒന്നും കണ്ടെത്താനായില്ല.

പരിശോധനയില്‍ താലുക്ക് സപ്ലൈ ഓഫീസര്‍ സജീവന്‍ ടി. സി, അസി. താലുക്ക് സപ്ലൈ ഓഫീസര്‍ സീമ. പി, റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ കുഞ്ഞികൃഷ്ണന്‍. കെ. പി, നിജിന്‍. ടീ. വി, ശ്രീധരന്‍. കെ.കെ, ജീവനക്കാരായ ഗോപാലകൃഷ്ണന്‍. ഇ.കെ,പ്രകാശ്. വി.വി, സുനില്‍ കുമാര്‍. എസ്, തുടങ്ങിയവരും ഫുഡ് സേഫ്റ്റി ഓഫീസര്‍ ഡോ സനീന മജീദ് എം. എ, ടെക്‌നിക്കല്‍ അസി. ജിഷ്ണു ഗോപാല്‍.പി, ജൂനിയര്‍ ലാബ് അസി.മനോജ് കുമാര്‍ എ. കെ, ജീവനക്കാരായ സലിം.കെ.പി,ഫൈസല്‍.കെ.കെ, എന്നിവരും ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ ഷീജ അടിയോടി, ഇന്‍സ്‌പെക്ടിങ് അസി.ബവീഷ്. പി.കെ എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/17655/food-security-at-vadakara-fish-market-the-department-conducted-the-inspection)