---
title: "#KSEB  | കെ.സ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ കുടുംബസംഗമം; പി.കെ പ്രേംനാഥ് ഉദ്ഘാടനം ചെയ്‌തു "
english_title: "#KSEB #Workers #Association #Kudumbasangam #PKPremnath #inaugurated"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/176556/kseb-workers-association-kudumbasangam-pkpremnath-inaugurated"
published_at: "2024-01-13T16:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a270a5d716b_kseb.jpg"
keywords: []
---

# #KSEB  | കെ.സ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ കുടുംബസംഗമം; പി.കെ പ്രേംനാഥ് ഉദ്ഘാടനം ചെയ്‌തു 

> **Lead Summary:** **വടകര: [** വൈദ്യതി മേഖല സ്വകാര്യ വൽക്കരണ വിരുദ്ധ കുടുംബസംഗമം പയ്യോളിയിൽ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.കെ പ്രേംനാഥ് ഉദ്ഘാടനം ചെയ്‌തു. വൈദ്യതി മേഖല കടന്നുപോകുന്ന പ്രതിസന്ധിയെക്കുറിച്ചും കേന്ദ്ര ഗവണ്മെന്റ് സ്വകാര്യവൽക്കരണ ഭീക്ഷണി അഭിമുഖികരിച്ചും വർഷങ്ങളായി പോരാടുന്നു.

## Article Content

**വടകര: [** വൈദ്യതി മേഖല സ്വകാര്യ വൽക്കരണ വിരുദ്ധ കുടുംബസംഗമം പയ്യോളിയിൽ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.കെ പ്രേംനാഥ് ഉദ്ഘാടനം ചെയ്‌തു. വൈദ്യതി മേഖല കടന്നുപോകുന്ന പ്രതിസന്ധിയെക്കുറിച്ചും കേന്ദ്ര ഗവണ്മെന്റ് സ്വകാര്യവൽക്കരണ ഭീക്ഷണി അഭിമുഖികരിച്ചും വർഷങ്ങളായി പോരാടുന്നു.

ഈ നടപടികളെ പിന്തരിപ്പിക്കാൻ ശക്തമായ ശ്രമമാണ് വൈദ്യതി ഉപഭോക്താക്കളും തൊഴിലാളികളും ശ്രമിക്കുന്നതെന്നും കുടുംബ സംഗമം ചൂട്ടികാട്ടി. പെരുമ ഓഡിറ്റോറിയത്തിൽവെച്ചു നടന്ന പരിപാടിയിൽ പ്രസിഡന്റ് എം. ഷാജി അദ്ധ്യക്ഷനായി.

ദീപ കെ രാജൻ സംസ്ഥാന ജോ.സെക്രട്ടറി അബ്ദുൽ അക്‌ബർ, സംസ്ഥാന ഭാരവാഹി സി.വി ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. തുടർന്ന് കലാപരിപാടികളും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/176556/kseb-workers-association-kudumbasangam-pkpremnath-inaugurated)