---
title: "#RACSchool | കടമേരി ആർ.എ.സി.സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഘടനയായ റോസ ഓഡിറ്റോറിയം സജ്ജമാകുന്നു "
english_title: "#Alumni #Association #Rosa #Auditorium #being #setup #Kadameri #RACSchool"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/176582/alumni-association-rosa-auditorium-being-setup-kadameri-racschool"
published_at: "2024-01-13T19:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a295f04aa0a_rac.jpg"
keywords: []
---

# #RACSchool | കടമേരി ആർ.എ.സി.സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഘടനയായ റോസ ഓഡിറ്റോറിയം സജ്ജമാകുന്നു 

> **Lead Summary:** **വടകര: [ **കടമേരി റഹ്മാനിയ അറബിക് കോളേജ് ഹയർസെക്കൻഡറി സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഘടനയായ റോസയുടെ നേതൃത്വത്തിൽ സജ്ജമാകുന്ന ഓഡിറ്റോറിയത്തിന്റെ പ്രവർത്തി ഉദ്ഘാടനം ആർ.എ.സി വർക്കിംഗ് പ്രസിഡന്റ് എസ്.പി.എം തങ്ങൾ നിർവഹിച്ചു.

## Article Content

**വടകര: [ **കടമേരി റഹ്മാനിയ അറബിക് കോളേജ് ഹയർസെക്കൻഡറി സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഘടനയായ റോസയുടെ നേതൃത്വത്തിൽ സജ്ജമാകുന്ന ഓഡിറ്റോറിയത്തിന്റെ പ്രവർത്തി ഉദ്ഘാടനം ആർ.എ.സി വർക്കിംഗ് പ്രസിഡന്റ് എസ്.പി.എം തങ്ങൾ നിർവഹിച്ചു.

നിർമ്മാണത്തിന് വേണ്ടി 30 ലക്ഷം രൂപയുടെ എസ്റ്റിമാറ്റ് കണക്കാക്കുന്ന ഓഡിറ്റോറിയം വിവിധ കലാ കായിക പരിശീലനങ്ങൾക്കൊപ്പം, വോളിബോൾ, ബാസ്കറ്റ് ബോൾ, ബാഡ്മിന്റൺ തുടങ്ങിയ കായിക വിനോദങ്ങൾക്കുതകുന്നതും, എണ്ണൂറിലേറെ പേർക്കുള്ള സീറ്റിംഗ് കപ്പാസിറ്റിയുള്ളതുമായ ഒരു മൾട്ടി പർപസ് ഇൻഡോർ സ്റ്റേഡിയമായിട്ടാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. പ്രസിഡൻറ് എം.എ.ഗഫൂർ അധ്യക്ഷത വഹിച്ചു.

പ്രിൻസിപ്പൽ മുസ്തഫ കുന്നുമ്മൽ, പ്രധാനാധ്യാപകൻ സി.എച്ച്.ലത്തീഫ് മാസ്റ്റർ, കെ.ടി അബ്ദുറഹിമാൻ, അഷ്റഫ് വെള്ളിലാട്ട് , മൻസൂർ ഇടവലത്ത്, ഫഹദ് കുന്നോത്ത്, ഇ.പി.മൊയ്തു,എൻ.കെ.സഫീറ, നൗഷാദ് മുടിയല്ലൂർ, പി.എം. എ.ഹമീദ്, ബഷീർ കൈതക്കണ്ടി, ഒ.പി.റഷീദ്, ഡോ: ഫൈസൽ നേരോത്ത്, ഇ.പി.റഷീദ്, വെള്ളിലാട്ട് സലാം, ശരീഫ് കൊയിലോത്ത്, ഖമറുന്നീസ ചെമ്മേരി, ശബാന, മുജീബ് രയരോത്ത് സംസാരിച്ചു. സെക്രട്ടറി മുഹമ്മദ് പുറമേരി സ്വാഗതവും ട്രഷറർ ബൈജീഷ് മരുന്നോളി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/176582/alumni-association-rosa-auditorium-being-setup-kadameri-racschool)