---
title: "#fire | കാറിനുള്ളിൽ തീപിടിച്ച സംഭവം; പൊള്ളലേറ്റ് ചികിത്സയിൽ ആയിരുന്ന ബാങ്ക് ഉദ്യോഗസ്ഥൻ മരിച്ചു "
english_title: "#Incident #fire #inside #car #bank #official #who #being #treated #burns #died"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/176699/incident-fire-inside-car-bank-official-who-being-treated-burns-died"
published_at: "2024-01-14T12:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a38a1bcf12a_fire_accident.jpg"
keywords: []
---

# #fire | കാറിനുള്ളിൽ തീപിടിച്ച സംഭവം; പൊള്ളലേറ്റ് ചികിത്സയിൽ ആയിരുന്ന ബാങ്ക് ഉദ്യോഗസ്ഥൻ മരിച്ചു 

> **Lead Summary:** **വടകര: [** വടകരയിൽ കാറിനുള്ളിൽ തീപിടിച്ചു പൊള്ളലേറ്റ് ചികിത്സയിൽ ആയിരുന്ന ബാങ്ക് ഉദ്യോഗസ്ഥൻ മരിച്ചു. വടകരയിൽ താമസക്കാരൻ ആയ പേരാമ്പ്ര എരവട്ടൂർ സായിശ്രീയിൽ ബിജു ആണ് മരിച്ചത്.

## Article Content

**വടകര: [** വടകരയിൽ കാറിനുള്ളിൽ തീപിടിച്ചു പൊള്ളലേറ്റ് ചികിത്സയിൽ ആയിരുന്ന ബാങ്ക് ഉദ്യോഗസ്ഥൻ മരിച്ചു. വടകരയിൽ താമസക്കാരൻ ആയ പേരാമ്പ്ര എരവട്ടൂർ സായിശ്രീയിൽ ബിജു ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം വടകര മുക്കാളിയിൽ വെച്ച് കാറിനുള്ളിൽ തീപ്പിടിച്ച് പൊള്ളലേറ്റ ബിജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു . 70 ശതമാനത്തോളം പൊള്ളലേറ്റിരുന്നു.

8 വർഷത്തോളമായി വടകരയിൽ ആയിരുന്നു താമസം. മാഹി കനറാ ബാങ്കിലെ ജീവനക്കാരൻ ആണ്. ഭാര്യ ശ്രീജ. മകൻ ശ്രാവൺ. സംസ്കാരം ഇന്ന് വൈകിട്ട് എരവട്ടൂരിലെ വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/176699/incident-fire-inside-car-bank-official-who-being-treated-burns-died)