---
title: "ഡിവൈഎഫ്‌ഐ യൂണിറ്റ് സമ്മേളനം ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു "
english_title: " DYFI Unit Conference Organized a football tournament"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/17679/dyfi-unit-conference-organized-a-football-tournament"
published_at: "2021-12-24T19:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c5d2a3cabd0_dyfi - football.jpg"
keywords: []
---

# ഡിവൈഎഫ്‌ഐ യൂണിറ്റ് സമ്മേളനം ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു 

> **Lead Summary:** **വില്യാപ്പള്ളി: **ഡിവൈഎഫ്‌ഐ യൂണിറ്റ്് സമ്മേളനങ്ങള്‍ക്ക് തുടക്കമായി. കൂവ്വാട്ട്പാറ യൂണിറ്റ് സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെ കിക്കോഫ് ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി എന്‍ കെ അഖിലേഷ് ഉദ്ഘാടനം ചെയ്തു.

## Article Content

**വില്യാപ്പള്ളി: **ഡിവൈഎഫ്‌ഐ യൂണിറ്റ്് സമ്മേളനങ്ങള്‍ക്ക് തുടക്കമായി. കൂവ്വാട്ട്പാറ യൂണിറ്റ് സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെ കിക്കോഫ് ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി എന്‍ കെ അഖിലേഷ് ഉദ്ഘാടനം ചെയ്തു.

വാര്‍ഡ് മെമ്പര്‍ പി രവീന്ദ്രന്‍ പൊന്മേരി മേഖല സെക്രട്ടറി കെ.ശ്രീജിലാല്‍,ആനിഷ് ആര്‍ കെ എന്നിവര്‍ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി വിജേഷ് സ്വാഗതം പറഞ്ഞു.

**യൂത്ത് ഹോസ്റ്റല്‍ മാനേജരുടെ ഒഴിവ് - വിമുക്തഭടന്മാര്‍ക്ക് അപേക്ഷിക്കാം **

കോഴിക്കോട് യൂത്ത് ഹോസ്റ്റല്‍ മാനേജരുടെ ഒഴിവിലേക്ക് ബിരുദധാരികളും മേജര്‍, ലെഫ്റ്റനന്റ് കേണല്‍, കേണല്‍ റാങ്കിലോ തത്തുല്ല്യ റാങ്കിലോ ഉള്ളവരുമായ വിമുക്ത ഭടന്മാരില്‍ നിന്നും ഡിസംബര്‍ 29 നകം അപേക്ഷ ക്ഷണിച്ചു. പ്രായപരിധി- 2021 ഏപ്രില്‍ ഒന്നിന് 62 വയസ്സ് തികയരുത്. നിയമനം മൂന്നു വര്‍ഷത്തേക്ക് തല്‍ക്കാലികകമായിരിക്കും. 12,000 രൂപ മാസവേതനത്തിനു പുറമെ സൗജന്യ താമസ സൗകര്യം അനുവദിക്കുമെന്ന് ജില്ലാസൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0495 2771881.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/17679/dyfi-unit-conference-organized-a-football-tournament)