---
title: "#MullapallyRamachandran | ബാസൽ ഇവാഞ്ചലിക്കൽ മിഷൻ വിദ്യാഭ്യാസ രംഗത്തെ പുരോഗതിയിലേക്ക് നയിച്ചു - മുല്ലപ്പള്ളി രാമചന്ദ്രൻ "
english_title: "#Basel #Evangelical #Mission #led #progress #education #MullapallyRamachandran"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/176864/basel-evangelical-mission-led-progress-education-mullapallyramachandran"
published_at: "2024-01-15T11:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a4cea69527f_madura_sanghamam.jpg"
keywords: []
---

# #MullapallyRamachandran | ബാസൽ ഇവാഞ്ചലിക്കൽ മിഷൻ വിദ്യാഭ്യാസ രംഗത്തെ പുരോഗതിയിലേക്ക് നയിച്ചു - മുല്ലപ്പള്ളി രാമചന്ദ്രൻ 

> **Lead Summary:** **വടകര: [** വിദ്യാഭ്യാസ രംഗത്ത് സമൂല മാറ്റം വരുത്താൻ ബാസൽ ഇവാഞ്ചലിക്കൽ മിഷൻ നൽകിയ സംഭാവനകൾ ഏറെയാണെന്ന് മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകാൻ നിരവധി കാര്യങ്ങൾ ഇവർ നടപ്പിലാക്കിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

## Article Content

**വടകര: [** വിദ്യാഭ്യാസ രംഗത്ത് സമൂല മാറ്റം വരുത്താൻ ബാസൽ ഇവാഞ്ചലിക്കൽ മിഷൻ നൽകിയ സംഭാവനകൾ ഏറെയാണെന്ന് മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകാൻ നിരവധി കാര്യങ്ങൾ ഇവർ നടപ്പിലാക്കിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ചോമ്പാൽ ബി.ഇ.എം യുപി സ്കൂൾ ഓൾഡ് സ്റ്റുഡന്റസ് അസോസിയേഷൻ സംഘടിപ്പിച്ച മധുര സംഗമം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻ അദ്ധ്യാപകരെ ആദരിക്കൽ സ്കൂൾ മാനേജർ റവ: സുനിൽ പുതിയാട്ടിലും മുതിർന്ന പൂർവ്വ വിദ്യാർത്ഥികളെ പ്രവാസി വ്യവസായി വീരോളി അബ്ദുറഹ്‌മാനും നടത്തി.

സ്വാഗത സംഘം ചെയർമാൻ എം.വി.ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ എസ് ആശിഷ്, കഥാകൃത്ത് വി.കെ.പ്രഭാകരൻ, വടകര പ്രസ് ക്ലബ് പ്രസിഡന്റ് പ്രദീപ് ചോമ്പാല, മൊയ്തു അഴിയൂർ, പ്രിയ വർഗീസ്, ഹാരിസ് മുക്കാളി, വി.പി.മോഹൻദാസ്, കെ. ലീല, വി പി മുജീബ് റഹ്‌മാൻ, റവ ഷെറി ജോർജ്ജ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/176864/basel-evangelical-mission-led-progress-education-mullapallyramachandran)