---
title: "#YouthCongress | ജനകീയ സമരങ്ങളെ അടിച്ചമർത്തുന്നത് ഭരണകൂട ഭീകരത - യൂത്ത് കോൺഗ്രസ്‌ "
english_title: "#State #Terror #Suppresses #People #Struggles #YouthCongress"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/176887/state-terror-suppresses-people-struggles-youthcongress"
published_at: "2024-01-15T12:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a4daacda531_convention.jpg"
keywords: []
---

# #YouthCongress | ജനകീയ സമരങ്ങളെ അടിച്ചമർത്തുന്നത് ഭരണകൂട ഭീകരത - യൂത്ത് കോൺഗ്രസ്‌ 

> **Lead Summary:** **ആയഞ്ചേരി: [** ജനകീയ സമരങ്ങളോട് സർക്കാരിന്റെ സമീപനം ഫാസിസ്റ്റുകളുടേതിനു സമാനമാണെന്ന് കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത്.

## Article Content

**ആയഞ്ചേരി: [** ജനകീയ സമരങ്ങളോട് സർക്കാരിന്റെ സമീപനം ഫാസിസ്റ്റുകളുടേതിനു സമാനമാണെന്ന് കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത്.

ആയഞ്ചേരി മണ്ഡലം യൂത്ത് കോൺഗ്രസ്‌ കൺവെൻഷനും, പുതുതായി മണ്ഡലം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വിഷ്ണുപ്രസാദിന്റെ ചുമതല ഏറ്റടുക്കലും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ്‌ നജീബ് ചോയിക്കണ്ടി അധ്യക്ഷത വഹിച്ചു.

സംസ്ഥാന ടെക്‌നിക്കൽ സ്കൂൾ കലോത്സവത്തിൽ കാർട്ടൂൺ മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ പ്രഫുൽ കൃഷ്ണയ്ക്കുള്ള യൂത്ത് കോൺഗ്രസ്‌ ഉപഹാരം മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ കണ്ണോത്ത് ദാമോദരൻ കൈമാറി.

യൂത്ത് കോൺഗ്രസ്‌ ആയഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ പുതിയ പ്രസിഡന്റായി വിഷ്ണു പ്രസാദിന് മുൻ പ്രസിഡന്റ് നജീബ് ചോയിക്കണ്ടി ചുമതല കൈമാറി.

ടി എൻ അബ്ദുൽ നാസർ, എൻ കെ ഗോവിന്ദൻ മാസ്റ്റർ, ഉഷ നാലുപുരക്കൽ, ടി കെ അശോകൻ, ഇസ്ഹാക്ക് വി കെ, ബബിൻലാൽ, അരുൺ മുയ്യോട്ട്, സിദ്ധാർഥ് നരിക്കൂട്ടും ചാൽ, അഡ്വ.വി അശ്വതി, പി കെ ,ദേവാനന്ദൻ. മിനീഷ് കടമേരി, വി പി അനിൽ കുമാർ, ആനാണ്ടി കുഞ്ഞമ്മദ്, അശ്വിൻ വി പി, കെ ഹരീഷ്, തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/176887/state-terror-suppresses-people-struggles-youthcongress)