---
title: "#karatetraining | വനിതകൾക്ക് സ്വയം സുരക്ഷയ്ക്ക് കരാട്ടെ പരിശീലനം ഒരുക്കി ഏറാമല പഞ്ചായത്ത് "
english_title: "#Eramala #Panchayath #prepared #karate #training #women #self-defense"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/176891/eramala-panchayath-prepared-karate-training-women-self-defense"
published_at: "2024-01-15T12:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a4ddbb5537e_karate.jpg"
keywords: []
---

# #karatetraining | വനിതകൾക്ക് സ്വയം സുരക്ഷയ്ക്ക് കരാട്ടെ പരിശീലനം ഒരുക്കി ഏറാമല പഞ്ചായത്ത് 

> **Lead Summary:** **ഏറാമല: [ **സ്ത്രീകൾക്കെതിരെ ഉള്ള പരാക്രമങ്ങൾ വർദ്ദിച്ചു വരുന്ന സാഹചര്യത്തിൽ വനിതകൾക്ക് കരാട്ടെ പരിശീലത്തിലൂടെ സ്വയം സുരക്ഷ ഒരക്കുകയാണ് ഏറാമല ഗ്രാമ പഞ്ചായത്ത്. 2023 - 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിക്കൊണ്ട് 10 മുതൽ 22 വയസ്സ് വരെയുള്ള യുവതികൾക്കാണ് പരിശീലനം.

## Article Content

**ഏറാമല: [ **സ്ത്രീകൾക്കെതിരെ ഉള്ള പരാക്രമങ്ങൾ വർദ്ദിച്ചു വരുന്ന സാഹചര്യത്തിൽ വനിതകൾക്ക് കരാട്ടെ പരിശീലത്തിലൂടെ സ്വയം സുരക്ഷ ഒരക്കുകയാണ് ഏറാമല ഗ്രാമ പഞ്ചായത്ത്. 2023 - 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിക്കൊണ്ട് 10 മുതൽ 22 വയസ്സ് വരെയുള്ള യുവതികൾക്കാണ് പരിശീലനം.

പെൺകുട്ടികൾക്ക് ശാരീരികവും മാനസികവുമായ കരുത്ത് ആർജ്ജിക്കുക വഴി സ്വയം പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് വേണ്ടിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. കുന്നുമ്മക്കര, ഏറാമല, ഓർക്കാട്ടേരി, കാർത്തികപ്പള്ളി എന്നീ കേന്ദ്രങ്ങളിലായി പരിശീലനം നടത്തും. ഇതിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡന്റ് ടി.പി. മിനിക നിർവ്വഹിച്ചു.

വൈ: പ്രസിഡന്റ് ഷുഹൈബ് കുന്നത്ത് അദ്ധ്യക്ഷനായ ചടങ്ങിൽ ജി.രതീഷ് സ്വാഗതം പറഞ്ഞു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൻ ജസീല. വി.കെ, മെമ്പർമാരായ ടി.എൻ റഫീഖ്, ഗിരിജ കളരിക്കുന്നുമ്മൽ, കെ.പി സിന്ധു , സീമ തൊണ്ടായി, രമ്യ കണ്ടിയിൽ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/176891/eramala-panchayath-prepared-karate-training-women-self-defense)