---
title: "#KSTU | അധ്യാപക അവകാശങ്ങൾ; ഇടതു സർക്കാർ നിലപാട് അപഹാസ്യം - കെ.എസ്.ടി.യു "
english_title: "#Teacher #Rights #Left #Government #Stand #Ridiculous #KSTU"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/176997/teacher-rights-left-government-stand-ridiculous-kstu"
published_at: "2024-01-15T21:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a5506674db8_kstu.jpg"
keywords: []
---

# #KSTU | അധ്യാപക അവകാശങ്ങൾ; ഇടതു സർക്കാർ നിലപാട് അപഹാസ്യം - കെ.എസ്.ടി.യു 

> **Lead Summary:** **ചോമ്പാല: [** അധ്യാപക അവകാശങ്ങൾ ഹനിക്കുന്ന ഇടതു സർക്കാർ നിലപാട് അപഹാസ്യമെന്ന് കെ എസ് ടി യു കുറ്റപ്പെടുത്തി.

## Article Content

**ചോമ്പാല: [** അധ്യാപക അവകാശങ്ങൾ ഹനിക്കുന്ന ഇടതു സർക്കാർ നിലപാട് അപഹാസ്യമെന്ന് കെ എസ് ടി യു കുറ്റപ്പെടുത്തി.

അധ്യാപക സമൂഹത്തിന്റെ നിലനിൽപ് തന്നെ അപകടകരമാം വിധം മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്ന വർത്തമാന കാലത്ത് ഇടതു സർക്കാർ അധ്യാപകരുടെ അവകാശങ്ങൾ ഹനിക്കുന്ന നിലപാട് തിരുത്തേണ്ടിയിരിക്കുന്നുവെന്ന് കെ എസ് ടി യു ചോമ്പാല സബ് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.

പങ്കാളിത്ത പെൻഷൻ, ഡി.എ, സറണ്ടർ, ശമ്പള പരിഷ്കരണം ഉൾപെടെയുള്ള കാര്യങ്ങളിലെ സർക്കാരിന്റെ നിലപാട് അധ്യാപകരോട് ചെയ്യുന്ന ക്രൂരനിലപാടാണെന്നും സമ്മേളന പ്രമേയത്തിൽ ചർച്ചയായി. ഉണരണം പൊതുബോധം വളരണം പൊതുവിദ്യാഭ്യാസം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചായിരുന്നു സമ്മേളനം.

കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ നടന്ന ചോമ്പാല ഉപജില്ല സമ്മേളനം പനാടേമ്മൽ എം.യു.പി സ്കൂളിൽ വെച്ചാണ് നടന്നത്. കെ.എസ്‌.ടി.യു വടകര വിദ്യാഭ്യാസ ജില്ല പ്രസിഡന്റ് എം മഹമൂദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. അഷ്കർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

വടകര വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി എ.കെ അബ്ദുള്ള മാസ്റ്റർ, സാജിദ് മാസ്റ്റർ, നഷീദ ടീച്ചർ, ഹസീന ബീവി, നൗഫൽ സി വി സംസാരിച്ചു. കെ എസ് ടി യു സബ്ജില്ലാ സെക്രട്ടറി റാഷിദ് മാസ്റ്റർ സ്വാഗതം പറഞ്ഞു. ഷമ്മാസ് കെ നന്ദിയും പറഞ്ഞു. അഷ്കർ കെ എം പ്രസിഡന്റായും, നഷീദ ഐ, റഷീദ് ആർ വൈസ് പ്രസിഡന്റുമാരായും, റാഷിദ് കെ കെ ജനറൽ സെക്രട്ടറിയും, ജോ: സെക്രട്ടറിമാരായി ഷമ്മാസ്, റാഷിദ എന്നിവരും, നൗഫൽ സി.വി ട്രഷറർ ആയും 2024-25 അക്കാദമിക വർഷത്തേക്കുള്ള പുതിയ സബ്ജില്ലാ കമ്മിറ്റിയെ തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/176997/teacher-rights-left-government-stand-ridiculous-kstu)