---
title: "#distributed | കീരിയങ്ങാടിയിൽ 90 കുടുംബങ്ങൾക്ക് മുട്ടക്കോഴികളെ വിതരണം ചെയ്തു "
english_title: "#Egg #laying #hens #were #distributed #families #Keriangadi"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/177008/egg-laying-hens-were-distributed-families-keriangadi"
published_at: "2024-01-15T21:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a55ba2a61d4_hen.jpg"
keywords: []
---

# #distributed | കീരിയങ്ങാടിയിൽ 90 കുടുംബങ്ങൾക്ക് മുട്ടക്കോഴികളെ വിതരണം ചെയ്തു 

> **Lead Summary:** **കടമേരി: [** ഗ്രാമീണ മേഖലയിൽ മുട്ട ഉത്പാദനത്തിലൂടെ വനിതകൾക്ക് സ്വയം പര്യാപ്തതയും ദാരിദ്ര്യ ലഘൂകരണവും ലക്ഷ്യമിട്ട് ആയഞ്ചേരി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് (കീരിയങ്ങാടി) യിൽ 90 കുടുംബങ്ങൾക്ക് മുട്ടക്കോഴി വിതരണം ചെയ്തു.

## Article Content

**കടമേരി: [** ഗ്രാമീണ മേഖലയിൽ മുട്ട ഉത്പാദനത്തിലൂടെ വനിതകൾക്ക് സ്വയം പര്യാപ്തതയും ദാരിദ്ര്യ ലഘൂകരണവും ലക്ഷ്യമിട്ട് ആയഞ്ചേരി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് (കീരിയങ്ങാടി) യിൽ 90 കുടുംബങ്ങൾക്ക് മുട്ടക്കോഴി വിതരണം ചെയ്തു.

2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമസഭ മുഖേന അപേക്ഷിച്ച മുഴുവൻ കുടുംബങ്ങൾക്കുമാണ് അഞ്ചു വീതം കോഴികളെ വിതരണം ചെയ്തത്. വാർഡ് മെമ്പർ ടി.കെ.ഹാരിസ് പുത്തൻപുരയിൽ മോളിക്ക് നൽകി വിതരണോദ്ഘാടനം നിർവ്വഹിച്ചു.

ചടങ്ങിൽ വികസന സമിതി കൺവീനർ തറമൽ കുഞ്ഞമ്മദ്, കെ.വി.അഹ്മദ് മാസ്റ്റർ, സി.കെ.മൂസ്സ ഹാജി, ടി.വി. കുഞ്ഞബ്ദുല്ല, കുറ്റിക്കാട്ടിൽ ബാബു, ചാലിൽ റഫീഖ്, വെറ്റിനറി ആശുപത്രിയിലെ ഉദ്യോഗസ്ഥൻമാരായ രവി, വിദ്യ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/177008/egg-laying-hens-were-distributed-families-keriangadi)