---
title: "#honored | ഗോകുലം ഗോപാലന് നാടിന്റെ ആദരവ്; പ്രതിഷ്ഠാ ദിന ചടങ്ങിൽ ആദരിച്ചു "
english_title: "#GokulamGopalan #honored #nation #Honored #dedication #day #ceremony"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/177093/gokulamgopalan-honored-nation-honored-dedication-day-ceremony"
published_at: "2024-01-16T11:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a61afa653f1_honored.jpg"
keywords: []
---

# #honored | ഗോകുലം ഗോപാലന് നാടിന്റെ ആദരവ്; പ്രതിഷ്ഠാ ദിന ചടങ്ങിൽ ആദരിച്ചു 

> **Lead Summary:** **വടകര: [** പ്രമുഖ വ്യവസായിയും ഗോകുലം ഗ്രൂപ്പ് ഓഫ് ചെയർമാനുമായ ഗോകുലം ഗോപാലനെ ജന്മ നാടിന്റെ ആദരവ് . വൈക്കിലശ്ശേരി ക്രേഷ് മുക്ക് പുനത്തിൽ ശ്രീ ഗുളികൻ - കുട്ടിച്ചാത്തൻ ക്ഷേത്രം പ്രതിഷ്ഠാദിന ചടങ്ങിൽ ക്ഷേത്രം തന്ത്രി ജിതേഷ് ഗുരിക്കൾ പൊന്നാട അണിയിച്ച് ആദരിച്ചു.

## Article Content

**വടകര: [** പ്രമുഖ വ്യവസായിയും ഗോകുലം ഗ്രൂപ്പ് ഓഫ് ചെയർമാനുമായ ഗോകുലം ഗോപാലനെ ജന്മ നാടിന്റെ ആദരവ് . വൈക്കിലശ്ശേരി ക്രേഷ് മുക്ക് പുനത്തിൽ ശ്രീ ഗുളികൻ - കുട്ടിച്ചാത്തൻ ക്ഷേത്രം പ്രതിഷ്ഠാദിന ചടങ്ങിൽ ക്ഷേത്രം തന്ത്രി ജിതേഷ് ഗുരിക്കൾ പൊന്നാട അണിയിച്ച് ആദരിച്ചു.

ലക്ഷം ദീപം സമർപ്പണവും നടന്നു. തന്ത്രി ജിതേഷ് ഗുരിക്കളെ ക്ഷേത്രo പ്രസിഡന്റ് സജീവൻ പി കെ പൊന്നാട അണിയിച്ച് ആദരിച്ചു. ലക്ഷം ദീപം സമർപ്പണ കമ്മിറ്റി ചെയർമാൻ സുരാജ് ആയാത്തിൽ അധ്യക്ഷത വഹിച്ചു.

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഭരതനാട്യത്തിൽ എ ഗ്രേഡ് നേടിയ അനസ്മ ടി കെ യേയും കേരള നടനത്തിൽ എ ഗ്രേഡ് നേടിയ ദേവ് ന ബി അനീഷിനെയും ചടങ്ങിൽ അനുമോദിച്ചു. പപ്പൻ ആയാടത്തിൽ, രാജേഷ് കണ്ണൻസ്, കുഞ്ഞിക്കണ്ണൻ വി സി എന്നിവർ പ്രസംഗിച്ചു. എം എം ബിജു സ്വാഗതവും സിസില പി പി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/177093/gokulamgopalan-honored-nation-honored-dedication-day-ceremony)