---
title: "#skullfound | തലയോട്ടി കണ്ടെത്തിയ സംഭവം; മൊബൈലിൻറെ ഉടമ മാസങ്ങളായി മിസ്സിംഗ്, ഡിഎൻഎ ഫലം നിർണായകം "
english_title: "#incident #where #skull #found #owner #mobile #missing #months #DNA #results #crucial"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/177104/incident-where-skull-found-owner-mobile-missing-months-dna-results-crucial"
published_at: "2024-01-16T11:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a62023d51fe_skull.jpg"
keywords: []
---

# #skullfound | തലയോട്ടി കണ്ടെത്തിയ സംഭവം; മൊബൈലിൻറെ ഉടമ മാസങ്ങളായി മിസ്സിംഗ്, ഡിഎൻഎ ഫലം നിർണായകം 

> **Lead Summary:** **വടകര: [** കുഞ്ഞിപ്പള്ളിയിൽ കടമുറിക്കുള്ളിൽ നിന്ന് തലയോട്ടിയും അസ്ഥിയും കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ശക്തമാക്കി പൊലീസ്. കൊല്ലപ്പെട്ടെന്ന് സംശയിക്കുന്ന കൊണ്ടോട്ടി സ്വദേശിയുടെ ബന്ധുക്കളുടെ ഡിഎൻഎ സാംപിളുകൾ പൊലീസ് ഇന്ന് ശേഖരിച്ചേക്കും.

## Article Content

**വടകര: [** കുഞ്ഞിപ്പള്ളിയിൽ കടമുറിക്കുള്ളിൽ നിന്ന് തലയോട്ടിയും അസ്ഥിയും കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ശക്തമാക്കി പൊലീസ്. കൊല്ലപ്പെട്ടെന്ന് സംശയിക്കുന്ന കൊണ്ടോട്ടി സ്വദേശിയുടെ ബന്ധുക്കളുടെ ഡിഎൻഎ സാംപിളുകൾ പൊലീസ് ഇന്ന് ശേഖരിച്ചേക്കും.

മൃതദേഹ ഭാഗങ്ങൾ കൊയിലാണ്ടി സ്വദേശിയുടേതെന്ന് അന്തിമ സ്ഥിരീകരണം വന്നിട്ടില്ല. ഡിഎൻഎ പരിശോധനാ ഫലമാണ് കേസിൽ നിർണ്ണായകമാവുക.

ജനുവരി പന്ത്രണ്ടാം തീയതിയാണ് ദേശീയ പാത നിർമ്മാണത്തിനായി റോഡരുകിലെ കെട്ടിടം പൊളിക്കുന്നതിനിടെ വടകര കുഞ്ഞിപ്പള്ളിയിൽ ഒരു വർഷമായി അടച്ചിട്ട കടമുറിക്കുള്ളിൽ നിന്നും തലയോട്ടിയും അസ്ഥിയുടെ ഭാഗങ്ങളും കണ്ടെത്തിയത്. അടച്ചിട്ട മുറിയിൽ തലയോട്ടിയും, തൊട്ടടുത്ത മുറിയിൽ നിന്ന് വാരിയെല്ലിന്റെ ഭാഗങ്ങളും കണ്ടെത്തി.

ദേശീയ പാത നിർമ്മാണത്തിനായി കെട്ടിടം പൊളിക്കുന്നതിനിടയിലാണ് തലയോട്ടി കണ്ടെത്തിയത്. മുമ്പ് ഹോട്ടലായി പ്രവർത്തിച്ചിരുന്ന കടമുറിക്കുള്ളിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾക്കിടയിലായിരുന്നു തലയോട്ടിയും അസ്ഥിയും കിടന്നിരുന്നത്. രണ്ട് വർഷം മുമ്പ് കുന്നുമ്മക്കര സ്വദേശി ദേശീയ പാതാ അതോറിറ്റിക്ക് കൈമാറിയതാണ് കെട്ടിടം.

പൊലീസ് നടത്തിയ പരിശോധനയിൽ സമീത്തുണ്ടായിരുന്ന വസ്ത്രത്തിൽ നിന്നും മൊബൈൽ ഫോണും കണ്ടെത്തിയിരുന്നു. ഈ മൊബൈൽ ഫോണിന്റെ ഉടമയായ കൊയിലാണ്ടി സ്വദേശി കുറച്ചു മാസങ്ങളായി മിസ്സിങ്ങാണ്. ഇയാൾ ദൂരസ്ഥലങ്ങളിലൊക്കെ സഞ്ചരിക്കുന്ന ശീലുള്ള ആളെന്നാണ് ബന്ധുക്കളുടെ മൊഴി.

അതുകൊണ്ട് തന്നെ മൃതദേഹാവശിഷ്ടം കൊയിലാണ്ടി സ്വദേശിയുടേത് തന്നെ ആണോ എന്നതിൽ സ്ഥിരീകരണം ആയിട്ടില്ല. ഇക്കാര്യം ഉറപ്പിക്കാനായി ഡിഎൻഎ പരിശോധനയ്ക്കായി ഇയാളുടെ ബന്ധുക്കളുടെ സാംപിളുകൾ പൊലീസ് ശേഖരിക്കുന്നുണ്ട്.

ഡിഎൻഎ ഫലം അടക്കം ശാസ്ത്രീയ തെളിവുകളാണ് കേസിൽ നിർണ്ണായകമാവുകയെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ നിരവധി ആളുകളുടെ മൊഴി പൊലീസ് ശേഖരിച്ചിട്ടുണ്ട്. അസ്തി കണ്ടെത്തിയതിന് പിന്നിൽ കൊലപാതകമാണോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/177104/incident-where-skull-found-owner-mobile-missing-months-dna-results-crucial)