---
title: "സിസിടിവി തുണയായി ; വടകര  പുതിയ ബസ് സ്റ്റാന്റിലെ കള്ളന്‍ പിടിയില്‍ "
english_title: "CCTV assisted; Vadakara Thief caught at new bus stand"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/17719/cctv-assisted-vadakara-thief-caught-at-new-bus-stand"
published_at: "2021-12-25T11:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c6afc115506_bhaskaran photo .jpg"
keywords: []
---

# സിസിടിവി തുണയായി ; വടകര  പുതിയ ബസ് സ്റ്റാന്റിലെ കള്ളന്‍ പിടിയില്‍ 

> **Lead Summary:** വടകര : പുതിയ ബസ് സ്റ്റാന്റിലെ കടകളില്‍ കവര്‍ച്ച നടത്തിയയാള്‍ പോലീസ് പിടിയില്‍. കൂടരഞ്ഞി സ്വദേശി ഭാസ്‌കരന്‍ ആണ് പോലീസ് പിടികൂടിയത്.

## Article Content

വടകര : പുതിയ ബസ് സ്റ്റാന്റിലെ കടകളില്‍ കവര്‍ച്ച നടത്തിയയാള്‍ പോലീസ് പിടിയില്‍. കൂടരഞ്ഞി സ്വദേശി ഭാസ്‌കരന്‍ ആണ് പോലീസ് പിടികൂടിയത്.

CCTV ദൃശ്യങ്ങളില്‍ നിന്ന് പ്രതിയെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതില്‍ വടകര എസ് ഐ നിജീഷിന്റെ നേതൃത്വത്തില്‍ സി പി ഒ ഷിനില്‍ തിരുവമ്പാടി പോലീസ് സ്‌റ്റേഷനിലെ സി പി.ഒ അനീസ് എന്നിവര്‍ ചേര്‍ന്നാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.

കഴിഞ്ഞ 22 ാം തീയതിയാണ് പുതിയ ബസ് സ്റ്റാന്റിലെ ആറോളം ലോട്ടറി കടകളില്‍ കളവ് നടത്തിയത്. 20,000 രൂപ പ്രതി മോഷ്ടിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/17719/cctv-assisted-vadakara-thief-caught-at-new-bus-stand)