---
title: "#Sneharam | വയോജനങ്ങൾക്ക് കൂട്ടായ്മയുടെ തണലൊരുക്കി പുത്തൂരിൽ സ്നേഹാരാമം "
english_title: "#Sneharam #Puthur #providing #shade #fellowship #elderly"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/177212/sneharam-puthur-providing-shade-fellowship-elderly"
published_at: "2024-01-16T16:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a66197893d6_sneharamam.jpg"
keywords: []
---

# #Sneharam | വയോജനങ്ങൾക്ക് കൂട്ടായ്മയുടെ തണലൊരുക്കി പുത്തൂരിൽ സ്നേഹാരാമം 

> **Lead Summary:** **വടകര: [ **പുത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂനിറ്റിന്റെ നേതൃത്വത്തിൽ പുത്തൂർ 110 കെ.വി സബ്ബ് സ്റ്റേഷന് സമീപം സ്നേഹാരാമം ഒരുക്കി.

## Article Content

**വടകര: [ **പുത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂനിറ്റിന്റെ നേതൃത്വത്തിൽ പുത്തൂർ 110 കെ.വി സബ്ബ് സ്റ്റേഷന് സമീപം സ്നേഹാരാമം ഒരുക്കി.

മാലിന്യക്കൂമ്പാരവുമായി കാടുപിടിച്ച് കിടന്ന പ്രദേശം നാട്ടുകാരുടെ സഹായത്തോടെ എൻഎസ്എസ് യൂണിറ്റ് ഏറ്റെടുത്ത് ശുചിയാക്കി ഇരിപ്പിടങ്ങളൊരുക്കിയും പുൽത്തകിടിയും പൂച്ചെടികളും സെറ്റ് ചെയ്തുമാണ് സ്നേഹാരാമം തയ്യാറാക്കിയത്.

ഇത്തരം സ്ഥലങ്ങളെ പ്രയോജനകരമാക്കുക എന്ന ലക്ഷ്യം വെച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിന്തുണയോടെ എൻഎസ്എസ് നടപ്പിലാക്കിവരുന്ന പദ്ധതിയാണ് സ്നേഹാരാമം. നഗരസഭ ചെയർപേഴ്സൺ കെ. പി ബിന്ദു ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻറിങ് കമ്മിറ്റി ചെയർ പേഴ്സൺ സിന്ധു പ്രേമൻ അധ്യക്ഷത വഹിച്ചു.

വാർഡ് കൗൺസിലർമാരായ കെ നളിനാക്ഷൻ, നിഷാ മനീഷ്, പിടിഎ പ്രസിഡന്റ് പി.എം. ജയപ്രകാശ്, പ്രോഗ്രാം ഓഫീസർ എ.വി സുജ, പ്രമോദ് കുമാർ, ആർ ഷിജു എന്നിവർ സംസാരിച്ചു. വളണ്ടിയർമാർമാരായ ടി.കെ ഫഹദ്, വൈഷ്ണവ്, മുഹമ്മദ് ഷാമിൽ, അശ്വന്ത്, അക്ഷയ്, രോഹിത് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/177212/sneharam-puthur-providing-shade-fellowship-elderly)