---
title: "#camp | സൗഹൃദ നേതൃ പരിശീലന ക്യാമ്പ് ആരംഭിച്ചു "
english_title: "#Friendly #leadership #training #camp #started"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/177256/friendly-leadership-training-camp-started"
published_at: "2024-01-16T20:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a699fdcce43_camp.jpg"
keywords: []
---

# #camp | സൗഹൃദ നേതൃ പരിശീലന ക്യാമ്പ് ആരംഭിച്ചു 

> **Lead Summary:** **വടകര: [** വടകര വിദ്യാഭ്യാസ ജില്ലയിലെ സൗഹൃദ ക്ലബ്ബ് ലീഡർമാർക്ക് ഉള്ള നേതൃ പരിശീലന ക്യാമ്പിനു വടകര ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിൽ തുടക്കമായി. ജനുവരി 16, 17, 18 തീയതികളിലായി നടക്കുന്ന ത്രിദിന സഹവാസ ക്യാമ്പിൽ വടകര വിദ്യാഭ്യാസ ജില്ലയിലെ സ്കൂളിൽ നിന്നായി നൂറോളം കുട്ടികൾ പങ്കെടുത്തു.

## Article Content

**വടകര: [** വടകര വിദ്യാഭ്യാസ ജില്ലയിലെ സൗഹൃദ ക്ലബ്ബ് ലീഡർമാർക്ക് ഉള്ള നേതൃ പരിശീലന ക്യാമ്പിനു വടകര ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിൽ തുടക്കമായി. ജനുവരി 16, 17, 18 തീയതികളിലായി നടക്കുന്ന ത്രിദിന സഹവാസ ക്യാമ്പിൽ വടകര വിദ്യാഭ്യാസ ജില്ലയിലെ സ്കൂളിൽ നിന്നായി നൂറോളം കുട്ടികൾ പങ്കെടുത്തു.

നേതൃ പാടവം, ജീവിത നൈപുണി എന്നിവയിൽ ക്ലാസുകൾ നൽകും. പരിപാടി കാനത്തിൽ ജമീല എംഎൽഎ ഉദ്ഘാടനം ചെയ്തു. ഡോ. പി കെ ഷാജി അധ്യക്ഷത വഹിച്ചു. കൺവീനർ അൻവർ അടുക്കത്ത് സ്വാഗതമാശംസിച്ചു.

രാജേഷ് കുളങ്ങര, സഗീന വി ടി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. സൗഹൃദ കോർഡിനേറ്റർമാരായ അമ്പിളി വർമ്മ, റഷീദ് എം വി, സിന്ധു, ലിമ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/177256/friendly-leadership-training-camp-started)