---
title: "#CooperativeCongress | സഹകരണ കോൺഗ്രസ്; പതാക ജാഥയ്ക്ക് വടകരയിൽ സ്വീകരണം "
english_title: "#Cooperative #Congress #Reception #Vadakara # flag #procession"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/177371/cooperative-congress-reception-vadakara-flag-procession"
published_at: "2024-01-17T12:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a77593dc8cc_jadha.jpg"
keywords: []
---

# #CooperativeCongress | സഹകരണ കോൺഗ്രസ്; പതാക ജാഥയ്ക്ക് വടകരയിൽ സ്വീകരണം 

> **Lead Summary:** **വടകര: [** 21, 22 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന ഒൻപതാമത് സഹകരണ കോൺഗ്രസിൻ്റെ ഭാഗമായുള്ള പതാക ജാഥയ്ക്ക് വടകരയിൽ സ്വീകരണം നൽകി.

## Article Content

**വടകര: [** 21, 22 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന ഒൻപതാമത് സഹകരണ കോൺഗ്രസിൻ്റെ ഭാഗമായുള്ള പതാക ജാഥയ്ക്ക് വടകരയിൽ സ്വീകരണം നൽകി.

ഇന്നലെ കണ്ണുരിൽ മുൻ എംഎൽഎ എം.വി ജയരാജൻ ഉദ്ഘാടനം ചെയ്ത ജാഥയുടെ ലീഡർ കൺസ്യൂമർ ഫെഡ് ചെയർമാൻ എം മെഹബുബും, വൈസ് പ്റ്റേൻ എൻ സുബ്രമണ്യനും, മാനേജർ അഡീഷണൽ രജിസ്ട്രാർ സജീവ് കർത്തയുമാണ്.

വടകരയിൽ നടന്ന സ്വീകരണത്തിൽ സർക്കിൾ സഹകരണ യൂണിയൻ ചെയർമാർ ആയാടത്തിൽ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എൻ സുബ്രമണ്യൻ, ഐ മൂസ, ജോ. രജിസ്ട്രാർ സുധ, എന്നിവർ സംസാരിച്ചു. അസി. രജിസ്ട്രാർ പി ഷിജു സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/177371/cooperative-congress-reception-vadakara-flag-procession)