---
title: "#Inauguration | എം.ജെ സെൽഫ് ഫിനാൻസിങ് ഹയർ സെക്കന്ററി കെട്ടിട ഉദ്ഘാടനം ഇന്ന് വൈകിട്ട് "
english_title: "#Inauguration  #MJSelf Financing #Higher #Secondary #building #today #evening"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/177375/inauguration-mjself-financing-higher-secondary-building-today-evening"
published_at: "2024-01-17T12:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a777e6b88c2_mj.jpg"
keywords: []
---

# #Inauguration | എം.ജെ സെൽഫ് ഫിനാൻസിങ് ഹയർ സെക്കന്ററി കെട്ടിട ഉദ്ഘാടനം ഇന്ന് വൈകിട്ട് 

> **Lead Summary:** **വടകര: [** മയ്യന്നൂരിലെ പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ച എം.ജെ സെൽഫ് ഫിനാൻസിങ് ഹയർ സെക്കണ്ടറിസ്കൂളിന്റെയും എം.സി.എം യു പി സ്കൂളിനായി നിർമ്മിച്ച ഫ്ലോറിന്റെയും ഉദ്ഘാടനം ബുധനാഴ്ച വൈകുന്നേരം ആറ് മണിക്ക് പെരിന്തൽമണ്ണ എംഎൽഎ നജീബ് കാന്തപുരം നിർവഹിക്കും.

## Article Content

**വടകര: [** മയ്യന്നൂരിലെ പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ച എം.ജെ സെൽഫ് ഫിനാൻസിങ് ഹയർ സെക്കണ്ടറിസ്കൂളിന്റെയും എം.സി.എം യു പി സ്കൂളിനായി നിർമ്മിച്ച ഫ്ലോറിന്റെയും ഉദ്ഘാടനം ബുധനാഴ്ച വൈകുന്നേരം ആറ് മണിക്ക് പെരിന്തൽമണ്ണ എംഎൽഎ നജീബ് കാന്തപുരം നിർവഹിക്കും.

വില്ല്യാപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ കെ ബിജുള അധ്യക്ഷയാകും. ചടങ്ങിൽ കോഴിക്കോട് ഡി.ഡി.ഇ മനോജ്‌ കുമാർ മുഖ്യാതിഥി ആയിരിക്കും. ഇതൊടാനുബന്ധിച്ച് അന്നേ ദിവസം രാവിലെ ഒമ്പത് മണി മുതൽ രണ്ട് സ്കൂളിന്റെയും ഗ്രൗണ്ടിലായി വിവിധ പരിപാടികൾ നടക്കും. മയ്യന്നൂരിലെ ക്യാമ്പസിൽ മെഗാ മെഡിക്കൽ ക്യാമ്പ് നടക്കും.

തുടർന്ന് പ്രശസ്ത മാന്ത്രികൻ ശ്രീജിത്ത്‌ വിയ്യൂർ നേതൃത്വം നൽകുന്ന മാന്ത്രിക മഴവില്ല് പരിപാടി അരങ്ങേറും. വൈകിട്ട് നടക്കുന്ന ഉദ്ഘാടന പരിപാടിക്ക് ശേഷം നഴ്സറി ഫെസ്റ്റ്, പ്രതിഭകളെ അനുമോദിക്കൽ വിദ്യാർത്ഥികളുടെ വിവിധ കലാ പരിപാടികൾ എന്നിവയും നടക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/177375/inauguration-mjself-financing-higher-secondary-building-today-evening)