---
title: "#KKRamaMLA | ദേശീയപാത വികസനം; മടപ്പള്ളിയിലെയും നാദാപുരം റോഡിലെയും അടിപ്പാതയ്ക്കായി കെ.കെ രമ എം.എൽ.എ നിവേദനം നൽകി "
english_title: "#NationalHighwayDevelopment #KKRamaMLA #submitted #petition #underpass #Madapally #NadapuramRoad"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/177518/nationalhighwaydevelopment-kkramamla-submitted-petition-underpass-madapally-nadapuramroad"
published_at: "2024-01-17T20:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a7e9b3a8846_kkrama.jpg"
keywords: []
---

# #KKRamaMLA | ദേശീയപാത വികസനം; മടപ്പള്ളിയിലെയും നാദാപുരം റോഡിലെയും അടിപ്പാതയ്ക്കായി കെ.കെ രമ എം.എൽ.എ നിവേദനം നൽകി 

> **Lead Summary:** **വടകര: [ **ദേശീയപാത വികസനത്തിൽ മടപ്പള്ളിയിൽ അടിപ്പാത നിർമിക്കണമെന്നും നാദാപുരം റോഡിൽ അനുവദിച്ച അടിപ്പാത മടപ്പള്ളി ഹയർസെക്കൻഡറി സ്‌കൂൾ ജംഗ്ഷനിലേക്ക് മാറ്റണമെന്നും മുക്കാളിയിലെ നിലവിലുള്ള അടിപ്പാത സംരക്ഷിക്കുന്നവശ്യമായ നടപടി സ്വീകരിക്കണമെന്നും കെ.കെ രമ എം.എൽ.എ ആവശ്യപ്പെട്ടു.

## Article Content

**വടകര: [ **ദേശീയപാത വികസനത്തിൽ മടപ്പള്ളിയിൽ അടിപ്പാത നിർമിക്കണമെന്നും നാദാപുരം റോഡിൽ അനുവദിച്ച അടിപ്പാത മടപ്പള്ളി ഹയർസെക്കൻഡറി സ്‌കൂൾ ജംഗ്ഷനിലേക്ക് മാറ്റണമെന്നും മുക്കാളിയിലെ നിലവിലുള്ള അടിപ്പാത സംരക്ഷിക്കുന്നവശ്യമായ നടപടി സ്വീകരിക്കണമെന്നും കെ.കെ രമ എം.എൽ.എ ആവശ്യപ്പെട്ടു.

ഇതുസംബന്ധിച്ച് തിരുവനന്തപുരത്ത് ദേശീയപാത അതോറിറ്റി ഡിവിഷനൽ ജനറൽ മാനേജറായ അഭിഷേക് തോമസ് വർഗീസിനെ നേരിൽകണ്ട് നിവേദനം നൽകി. മടപ്പള്ളിയിൽ നേരത്തെതന്നെ അടിപ്പാതയ്ക്കായി എം.എൽ.എ വിവിധ അതോറിറ്റികളുമായി ബന്ധപ്പെട്ടിരുന്നു.

മടപ്പള്ളിയിൽ കോളജ് അടക്കമുള്ള സ്ഥലങ്ങളിലേക്ക് പോകുന്നവർക്കും വെള്ളികുളങ്ങര വഴി കുറ്റ്യാടിയിലേക്ക് പോകാനുള്ള എളുപ്പവഴിയുമാണ്. ഇവിടെ അടിപ്പാത അനുവദിക്കുകയാണെങ്കിൽ മലയോര മേഖലയിലുള്ളവർക്കടക്കം ദേശീയപാത വഴി കണ്ണൂർ, കോഴിക്കോട് ഭാഗത്തേക്കു പോകാൻ എളുപ്പമാകും.

ഇതാണ് മടപ്പള്ളിയിൽ അടിപ്പാത നിർമിക്കണമെന്ന ആവശ്യം പ്രസക്തമാക്കുന്നത്. നാദാപുരം റോഡിൽ അനുവദിച്ച അടിപ്പാത സ്‌കൂൾ കുട്ടികൾക്ക് സൗകര്യമായ സ്‌കൂൾ ജങ്ഷൻ നിൽക്കുന്ന സ്ഥലത്തേക്കു മാറ്റണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച വിശദാംശങ്ങൾ മുൻനിർത്തി നാഷനൽ ഹൈവേ ചുമതലയുള്ള മെമ്പർ സെക്രട്ടറി വെങ്കിട് രമണയ്ക്ക് കത്തയച്ചതായും എം.എൽ.എ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/177518/nationalhighwaydevelopment-kkramamla-submitted-petition-underpass-madapally-nadapuramroad)