---
title: "#Re-consecration | തിരുവള്ളൂർ കിഴക്കേടത്ത് ക്ഷേത്രത്തിൽ പുന:പ്രതിഷ്ഠ; ആറു ദിവസം പരിപാടികൾ "
english_title: "#Re-consecration #Tiruvallur #kizhakkedathTemple #Six #days #events"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/177526/re-consecration-tiruvallur-kizhakkedathtemple-six-days-events"
published_at: "2024-01-17T20:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a7f0334a3f4_temple.jpg"
keywords: []
---

# #Re-consecration | തിരുവള്ളൂർ കിഴക്കേടത്ത് ക്ഷേത്രത്തിൽ പുന:പ്രതിഷ്ഠ; ആറു ദിവസം പരിപാടികൾ 

> **Lead Summary:** **വടകര: [** പതിറ്റാണ്ടുകൾ പഴക്കമുള്ള തിരുവള്ളൂർ കിഴക്കേടത്ത് ക്ഷേത്രത്തിലെ പുന:പ്രതിഷ്ഠ മഹോത്സവം ആറു ദിവസം നീണ്ടുനിൽക്കുന്ന പരിപാടികളോടെ വിപുലമായി നടത്തപ്പെടുന്നു. 21ന് ഞായർ രാവിലെ 5.30നും 5.40നും ഇടയിലുള്ള മുഹൂർത്തത്തിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മേലേടം വാമനൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ ആണ് പുന:പ്രതിഷ്ഠ കർമ്മം നടക്കുക.

## Article Content

**വടകര: [** പതിറ്റാണ്ടുകൾ പഴക്കമുള്ള തിരുവള്ളൂർ കിഴക്കേടത്ത് ക്ഷേത്രത്തിലെ പുന:പ്രതിഷ്ഠ മഹോത്സവം ആറു ദിവസം നീണ്ടുനിൽക്കുന്ന പരിപാടികളോടെ വിപുലമായി നടത്തപ്പെടുന്നു. 21ന് ഞായർ രാവിലെ 5.30നും 5.40നും ഇടയിലുള്ള മുഹൂർത്തത്തിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മേലേടം വാമനൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ ആണ് പുന:പ്രതിഷ്ഠ കർമ്മം നടക്കുക.

ആചാര്യ വരണത്തോടുകൂടി ആരംഭിക്കുന്ന പരിപാടികളിൽ പുന:പ്രതിഷ്ഠയ്ക്ക് മുന്നോടിയായി വിവിധ ദിവസങ്ങളിലായി മുളയിടൽ, പ്രാസാദശുദ്ധി, അസ്ത്ര കലാശപൂജ, രാക്ഷോഗ്ന ഹോമം, വാസ്തുകലശ പൂജ, വാസ്തു ഹോമം, വാസ്തുബലി, വാസ്തുകലശാഭിഷേകം, മുള പൂജ, ചതുശുദ്ധി, ധാര, പഞ്ചഗവ്യം, ചഞ്ചകം, കലശപൂജകൾ, കലശാഭിഷേകം, പ്രോക്ത ഹോമം,

ഭഗവതിസേവ, പ്രായശ്ചിത്ത ഹോമം, ശാന്തി ഹോമം, ഹോമ കലശാഭിഷേകം, ചോര ശാന്തി ഹോമം, അനുജ്ഞാ കലശ പൂജ, അനുജ്ഞാ കലശാഭിഷേകം, സംഹാര തത്വ കലശ പൂജ, സംഹാര തത്വ ഹോമം, കമ്പേശ കർക്കരി കലശ പൂജ, ശയ്യാപ പൂജ, സംഹാര തത്വ കലശാഭിഷേകം, ജീവകലശ പൂജ, ജീവോദ്വാസനം, ജീവകലശം ശയ്യയിലേക്ക് എഴുന്നള്ളിക്കൽ, മണ്ഡലപൂജ,

ധ്യാനാദി വാസം, അധിവാസ ഹോമം, ശാന്തി ഹോമം, കാല് കഴുകിച്ച് ഊട്ട്, ഉച്ചപൂജ അത്താഴപൂജ എന്നിവയും സമാദരം എന്ന പേരിൽ ആദരിക്കൽ ചടങ്ങും, ക്ഷേത്രവും സമൂഹവും എന്ന വിഷയത്തിൽ രവിലാൽ കടമേരിയുടെ ആധ്യാത്മിക പ്രഭാഷണം, രംഗീഷ് കടവത്തിന്റെ ലഹരിക്കെതിരെ ബോധവൽക്കരണം, മെഗാ തിരുവാതിര, നെല്ലിയാടി ശ്രീരാഗം ആർട്സ് കൊയിലാണ്ടി അവതരിപ്പിക്കുന്ന 'ചിലപ്പതികാരം' വിൽകലാമേള, മറ്റ് കലാപരിപാടികൾ എന്നിവയും നടക്കും.

70 ലക്ഷം രൂപ ചെലവഴിച്ചാണ് പുനർനിർമ്മാണ പ്രവർത്തികൾ പൂർത്തിയാക്കിയത്. കുട്ടിച്ചാത്തൻ, ചാമുണ്ഡി, കാരണവർ ഇവരുടെ ക്ഷേത്രങ്ങളും ഭഗവതിയുടെ തറയും തിടപ്പള്ളി, കലശത്തറ എന്നിവയും എട്ടുമാസം നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങളിലൂടെ പുനർ നിർമ്മിച്ചു. ഇതോടൊപ്പം ക്ഷേത്ര മതിലിന്റെ നിർമ്മാണവും പൂർത്തിയാക്കി. മുഴുവൻ നാട്ടുകാരും ഉൾക്കൊള്ളുന്ന കമ്മിറ്റി സന്നദ്ധ സേവനം ഉൾപ്പെടെ എല്ലാ പ്രവർത്തനങ്ങളും നടത്തി വരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/177526/re-consecration-tiruvallur-kizhakkedathtemple-six-days-events)