---
title: "കുഞ്ഞിപ്പള്ളിയില്‍ ഡിസംബര്‍ 30ന് ശുചിത്വ കുടുംബസംഗമവും  ശുചിത്വ ദീപം തെളിയിക്കലും സംഘടിപ്പിക്കും"
english_title: " Hygiene family reunion azhiyoor kunchipalli towen "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/17755/hygiene-family-reunion-azhiyoor-kunchipalli-towen"
published_at: "2021-12-25T15:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c6ea94c384d_merchant meeting .jpg"
keywords: []
---

# കുഞ്ഞിപ്പള്ളിയില്‍ ഡിസംബര്‍ 30ന് ശുചിത്വ കുടുംബസംഗമവും  ശുചിത്വ ദീപം തെളിയിക്കലും സംഘടിപ്പിക്കും

> **Lead Summary:** **അഴിയൂര്‍: **അഴിയൂര്‍ ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ്ണ ശുചിത്വ പദവി നേടുന്നതിന് ഭാഗമായി കുഞ്ഞിപ്പള്ളിയിലെ വ്യാപാരികളുടെ സഹായത്തോടെ 8,9 വാര്‍ഡുകളുടെ നേതൃത്വത്തില്‍ ഡിസംബര്‍ 30ന് വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് കുഞ്ഞിപ്പള്ളി ടൗണില്‍ വെച്ച് ശുചിത്വ കുടുംബ സംഗമം നടത്തും. 

## Article Content

**അഴിയൂര്‍: **അഴിയൂര്‍ ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ്ണ ശുചിത്വ പദവി നേടുന്നതിന് ഭാഗമായി കുഞ്ഞിപ്പള്ളിയിലെ വ്യാപാരികളുടെ സഹായത്തോടെ 8,9 വാര്‍ഡുകളുടെ നേതൃത്വത്തില്‍ ഡിസംബര്‍ 30ന് വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് കുഞ്ഞിപ്പള്ളി ടൗണില്‍ വെച്ച് ശുചിത്വ കുടുംബ സംഗമം നടത്തും. 

സംഗമത്തിനു ശേഷം ശുചിത്വ ദീപം തെളിയിക്കുന്നതാണ്. ജനുവരി ഒന്നു മുതല്‍ നടപ്പിലാക്കുന്ന നിയന്ത്രിത പ്ലാസ്റ്റിക് നിരോധനം, മാലിന്യ ശുചിത്വ മേഖലയില്‍ വ്യക്തികള്‍, സംഘടനകള്‍, സ്ഥാപനങ്ങള്‍ എന്നിവര്‍ പാലിക്കേണ്ട പ്രവര്‍ത്തനങ്ങള്‍ എന്നിവ സംഗമത്തില്‍ വിശദീകരിക്കുന്നതാണ്.

ഇത് സംബന്ധിച്ച ആലോചനായോഗം കുഞ്ഞിപ്പള്ളി ബ്രദേര്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് ഓഫീസില്‍ വച്ച് നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മര്‍ അധ്യക്ഷതവഹിച്ചു. ചോമ്പാല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.എന്‍.സന്തോഷ് കുമാര്‍, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ്, വാര്‍ഡ് മെമ്പര്‍മാരായ സി.എം സജീവന്‍, കെ കെ ജയചന്ദ്രന്‍, വ്യാപാരി പ്രതിനിധികളായ അരുണ്‍ ആരതി, സമീര്‍ കുഞ്ഞിപ്പള്ളി, കെ എ സുരേന്ദ്രന്‍, ഇ എം ഷാജി, കെ പി മുരളീധരന്‍ ഓട്ടോതൊഴിലാളി പ്രതിനിധി അശോകന്‍ തൈക്കണ്ടി , ബേങ്ക് സെക്രട്ടറി ഒ. കെ ഷാജി, റസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധി കെ സുധാകരന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/17755/hygiene-family-reunion-azhiyoor-kunchipalli-towen)